നിയന്ത്രണംവിട്ട തടി ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

മൂവാറ്റുപുഴ: നിയന്ത്രണം വിട്ട തടി ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. മതിലും, വീട്ടുമുറ്റത്തും പാർക്ക്ചെയ്തിര ുന്ന കാറും തകർന്നു. ബുധനാഴ്ച പുലർച്ച മൂവാറ്റുപുഴ - പെരുമ്പാവൂർ എം.സി റോഡിൽ തൃക്കളത്തൂർ എൻ.എസ്.എസ് സ്കൂൾ ജങ്ഷന് സമീപം െവച്ചായിരുന്നു സംഭവം. തൃക്കളത്തൂർ മറ്റേക്കാട്ട് കുര്യക്കോസിൻെറ വീട്ടുമുറ്റത്തേക്കാണ് തടികയറ്റിയ ലോറി മറിഞ്ഞത്. പുലർച്ച രണ്ടരയോടെയായിരുന്നു അപകടം. വൻ ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്. പെരുമ്പാവൂർ ഭാഗത്തേക്ക് തടിയുമായി പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് വീടിൻെറ മതിൽ ഇടിച്ചു തകർത്ത് മുറ്റത്തേക്ക് മറിയുകയായിരുന്നു. വീട്ടുമുറ്റത്ത് നിർത്തിയിരുന്ന സ്വിഫ്റ്റ്കാറിന് ഭാഗികമായി കേടുപാടുകൾ പറ്റി. പെരുമ്പാവൂർ ഭാഗത്തുള്ള പ്ലൈവുഡ് നിർമാണ കമ്പനിയിലേക്കുള്ള തടിയുമായി പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന കാറിലിടിക്കാതിരിക്കാൻ വെട്ടിച്ചുമാറ്റിയപ്പോൾ നിയന്ത്രണംവിട്ട് മറിയുകയായിരുന്നുവെന്നാണ് ഡ്രൈവർ പറയുന്നത്. ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.