കാക്കനാട്: സൂര്യാതപം ഉയരുന്ന സാഹചര്യത്തിൽ അംഗൻവാടികൾക്ക് കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ല ഒരാഴ്ചത്തെ അവധി പ്ര ഖ്യാപിച്ചു. രാമമംഗലം, പല്ലാരിമംഗലം, കോതമംഗലം തുടങ്ങി ജില്ലയുടെ കിഴക്കൻ മേഖലകളിലാണ് സൂര്യാതപം മൂലമുള്ള ബുദ്ധിമുട്ടുകൾ കൂടുതലായി അനുഭവപ്പെടുന്നത്. രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെയാണ് സൂര്യാതപത്തിന് സാധ്യതയേറുന്നത്. അംഗൻവാടികൾ പലതും ഒറ്റമുറിയിൽ പ്രവർത്തിക്കുന്നവയാണ്. കൊച്ചുകുട്ടികൾക്ക് ഉറങ്ങാനുംമറ്റും ചൂട് കൂടുന്നതുമൂലം കഴിയുന്നില്ലെന്ന് പ്രമോട്ടർമാർ അറിയിച്ചിരുന്നു. ഈ സാഹചര്യംകൂടി കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചതെന്ന് കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.