പെരുമ്പാവൂര്‍: പൊലീസ് ഉദ്യോഗസ്ഥനെ മർദിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്ത കേസില്‍ യുവാവിനെ പൊലീസ് പി ടികൂടി. പള്ളിക്കവല വാരിക്കാടന്‍ വീട്ടില്‍ അഷ്‌കറിനെയാണ് (18) പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയത്. പെരുമ്പാവൂര്‍ പൊലീസ് സ്‌റ്റേഷനില്‍ ഡ്രൈവറായ മൂവാറ്റുപുഴ മാറാടി സ്വദേശി പറമ്പാനിക്കാട് വീട്ടില്‍ പി.വി. അനൂപിനെയാണ് (40) മര്‍ദിച്ചത്. തണ്ടേക്കാട് സ്‌കൂളില്‍ ബഹളമുണ്ടാക്കിയ പ്രതിയേയും സുഹൃത്തുക്കളേയും സംഭവസ്ഥലത്തുനിന്ന് പറഞ്ഞുവിട്ടതിലുള്ള വൈരാഗ്യമാണ് കാരണം. അനൂപും പൊലീസ് സംഘവും ചേര്‍ന്ന് ബഹളമുണ്ടാക്കിയവരോട് പുറത്തുപോകാന്‍ ആവശ്യപ്പെടുകയാണുണ്ടായതെന്ന് പൊലീസ് പറഞ്ഞു. അസഭ്യം വിളിച്ച് പൊലീസ് ഉദ്യോഗസ്ഥനെ ദേഹോപദ്രവം ഏല്‍പിക്കാന്‍ ശ്രമിെച്ചന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.