വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്ന് പരാതി

മൂവാറ്റുപുഴ: ഇടുക്കി ലോക്സഭ മണ്ഡലം ഇടതുപക്ഷ ജനാധിപത്യമുന്നണി സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ജോയ്‌സ് ജോര്‍ജിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് മൂവാറ്റുപുഴ നിയോജക മണ്ഡലം കണ്‍വീനര്‍ എന്‍. അരുണ്‍ തെരഞ്ഞെടുപ്പ് വരണാധികാരികൂടിയായ കലക്ടര്‍ക്ക് പരാതി നല്‍കി. എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി ജോയ്‌സ് ജോര്‍ജിൻെറ മുന്നേറ്റത്തില്‍ വിറളിപൂണ്ടവര്‍ വോട്ടര്‍മാരില്‍ എതിര്‍വികാരം പരത്തുക എന്ന ലക്ഷ്യത്തോടെയാണ് വ്യാജ ഫേസ്ബുക്കിലും വ്യാജ ഓണ്‍ലൈന്‍ മാധ്യമങ്ങളിലുമാണ് വ്യാജപ്രചാരണം നടത്തുന്നത്. തെരഞ്ഞെടുപ്പ് കമീഷന്‍ നിർദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഒട്ടുമിക്ക വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും പ്രവര്‍ത്തനം നടക്കുന്നത്. ജോയ്‌സ് ജോര്‍ജിന് വോട്ടഭ്യർഥിച്ചുകൊണ്ട് പ്രദര്‍ശിപ്പിച്ച പോസ്റ്ററുകളില്‍ കൃത്രിമം നടത്തിയാണ് വോട്ടര്‍മാരില്‍ തെറ്റിദ്ധാരണ പരത്തുക എന്ന ലക്ഷ്യത്തോടെ സമൂഹ മാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തുന്നത്. കുറ്റക്കാര്‍ക്കെതിരെ ഐ.ടി ആക്ട് പ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നും അരുണ്‍ പരാതിയില്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.