ആലപ്പുഴ: കലാലയങ്ങളിൽ വോട്ടുതേടി ആലപ്പുഴ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ. ആലപ്പുഴ എസ്.ഡി കോളജിലും സ െൻറ് ജോസഫ്‌സ് കോളജിലും ചേര്‍ത്തല ഗവ. പോളിടെക്‌നിക്കിലും നൈപുണ്യ കോളജിലും ഷാനിമോൾ വോട്ടഭ്യർഥിച്ചു. ഇവിടങ്ങളിൽ അധ്യാപകരെയും ജീവനക്കാരെയും നേരില്‍കണ്ട് വോട്ട് ചോദിച്ചു. വ്യാഴാഴ്ച മുൻ എം.എല്‍.എ പി.ജെ. ഫ്രാന്സിസിെൻറ വീട് സന്ദർശിച്ചാണ് ഷാനിമോൾ പ്രചാരണം തുടങ്ങിയത്. ഉച്ചക്കുശേഷം അമ്പലപ്പുഴയിലും ഹരിപ്പാടും റോഡ് ഷോ നടത്തി. കളര്‍കോടുനിന്ന് തുറന്ന ജീപ്പില്‍ തീരദേശ പ്രദേശങ്ങളായ വാടക്കല്‍ മത്സ്യഗന്ധി, പറവൂര്‍, ഗലീലിയ, വിയാനി എന്നിവിടങ്ങളിലൂടെ തോട്ടപ്പള്ളിയിലെത്തി. തോട്ടപ്പള്ളിയില്‍ സമാപിച്ച റോഡ് ഷോ ഹരിപ്പാട് നിയോജകമണ്ഡലത്തിലെ കന്നുകാലി പാലത്തിന് സമീപത്തുനിന്ന് വീണ്ടും ആരംഭിച്ചു. തുടർന്ന് പഞ്ചായത്തുകൾ സന്ദർശിച്ച് രാത്രിയോടെ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.