കടവനാട്​ മാധ്യമ അവാർഡിന്​എൻട്രി ക്ഷണിച്ചു

കൊച്ചി: കവിയും പത്രപ്രവർത്തകനുമായിരുന്ന കടവനാട് കുട്ടികൃഷ്ണ​െൻറ സ്മരണാർഥം കടവനാട് അനുസ്മരണ സമിതി ഏർപ്പെടുത്തിയ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2018ൽ മലയാള പത്രമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച സാമൂഹിക പ്രതിബദ്ധതയുള്ള റിപ്പോർട്ടുകളാണ് പരിഗണിക്കുക. ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രത്തോടൊപ്പം റിപ്പോർട്ടി​െൻറ രണ്ട് പകർപ്പ് ഏപ്രിൽ 30നകം അയക്കണം. വിലാസം: സെക്രട്ടറി, കടവനാട് അനുസ്മരണ സമിതി, ബി-7, േമത്തർ സ്ക്വയർ, നോർത്ത് റെയിൽവേ സ്റ്റേഷന് എതിർവശം (എറണാകുളം), കൊച്ചി-18, ഫോൺ: 0484 4860760, 9446478260.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.