തൃശൂര്‍: ചാലക്കുടി മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ഥി ഇന്നസെൻറ് തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ ് താഴത്തിനെ സന്ദര്‍ശിച്ചു. വ്യാഴാഴ്ച രാവിലെ 8.30ന് മന്ത്രി സി. രവീന്ദ്രനാഥ്, സി.പി.എം ജില്ല സെക്രട്ടറി എം.എം. വര്‍ഗീസ്, ജില്ല സെക്രേട്ടറിയറ്റംഗം യു.പി. ജോസഫ് എന്നിവരോടൊപ്പമാണ് ഇന്നസെൻറ് കിഴക്കേകോട്ടയിലെ ബിഷപ്സ് ഹൗസില്‍ എത്തിയത്. ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഇന്നസെൻറിനെ സ്വീകരിച്ചു. ആർച്ച് ബിഷപ്പും സഹായ മെത്രാൻ മാർ ടോണി നീലങ്കാവിലുമായി ഒരു മണിക്കൂറോളം സൗഹൃദ സംഭാഷണം നടത്തി. ബിഷപ് ഹൗസിൽ എല്ലാവരുമായും ഇന്നസെൻറ് സൗഹൃദം പങ്കുവെച്ചു. അവർക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ചാണ് മടങ്ങിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോൾ ആർച്ച് ബിഷപ്പിനെ സന്ദർശിച്ചത് ഇന്നസെൻറ് അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.