മാന്നാർ: മാവേലിക്കര-തിരുവല്ല സംസ്ഥാനപാതയിൽ മാന്നാർ കുട്ടമ്പേരൂർ കൊറ്റാർകാവ് ക്ഷേത്രത്തിന് സമീപം നിർത്തിയിട്ട പിക്അപ് വാനിൽ കാറിടിച്ച് തലകീഴായി മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു. ചെട്ടികുളങ്ങര വടക്ക് ചെറുകര തെക്കേതിൽ ബാബു ജോർജ് (53), ഗീവർഗീസ് ജോർജ് (53), ലീലാമ്മ ബാബു, ജോബിൻ ബാബു എന്നിവർക്കാണ് പരിക്കേറ്റത്. കാറിൽ സഞ്ചരിച്ച ഒരു കുടുംബത്തിലെ അംഗങ്ങളാണിവർ. പരിക്കേറ്റവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. കോട്ടയത്ത് കല്യാണത്തിന് പങ്കെടുത്തശേഷം ചെട്ടികുളങ്ങരയിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ഓടിക്കൊണ്ടിരുന്ന കാർ പെട്ടെന്ന് റോഡിെൻറ വലതുഭാഗത്തേക്ക് മാറി നിർത്തിയിട്ട വാനിൽ ഇടിക്കുകയായിരുന്നു. വൈദ്യുതി മുടങ്ങും ആറാട്ടുപുഴ: കാർത്തികപ്പള്ളി സെക്ഷനിലെ മുക്കുവശേരി, വെമ്പുഴ, പടിയിൽ, അമ്പലാശേരി കടവ്, മണികണ്ഠൻചിറ, കയർ സൊസൈറ്റി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.