കായംകുളം: സുപ്രീംകോടതി വിധിയിലൂടെ നഷ്ടമായ പള്ളികളുടെ അവകാശം നിലനിർത്തിക്കിട്ടുന്നതിന് സഹായിക്കുമെന്ന പ്ര തീക്ഷയിൽ സി.പി.എമ്മിനോട് പരസ്യ ചങ്ങാത്തവുമായി നിലകൊണ്ട യാക്കോബായക്കാർക്ക് തിരിച്ചടി. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനുശേഷം ഇടഞ്ഞുനിൽക്കുന്ന ഒാർത്തഡോക്സുകാരെ ഒപ്പംനിർത്താനുള്ള തന്ത്രത്തിെൻറ ഭാഗമാണ് കട്ടച്ചിറ വിഷയത്തിലെ സർക്കാറിെൻറ നയംമാറ്റമെന്നാണ് ചർച്ച. തർക്കത്തിലിരുന്ന കട്ടച്ചിറ പള്ളിയിൽ പൊലീസ് സംരക്ഷണയിൽ ഒാർത്തഡോക്സുകാർ കയറിയതിനുപിന്നിൽ സി.പി.എമ്മിലെ ഉന്നതരുടെ പിന്തുണയുണ്ടെന്നാണ് യാക്കോബായക്കാർ ആരോപിക്കുന്നത്. ചെങ്ങന്നൂരിലെ പിന്തുണയുടെ പ്രത്യുപകാരമെന്ന നിലയിലും പാർലമെൻറ് തെരഞ്ഞെടുപ്പിൽ സഹായം പ്രതീക്ഷിച്ചും കട്ടച്ചിറ പള്ളിയിൽ പൂട്ട് തകർത്ത് കയറാൻ സഹായം ചെയ്തുകൊടുെത്തന്നാണ് ആക്ഷേപം. താക്കോലുമായി എത്താമെന്ന് അധികൃതർക്ക് മുന്നിൽ ഉറപ്പുനൽകുന്ന നിമിഷത്തിൽതന്നെ ബലപ്രയോഗത്തിലൂടെ ഒാർത്തഡോക്സുകാർ പള്ളിയിൽ കയറിയതിൽ സി.പി.എം ഉന്നതരുടെയും പൊലീസിെൻറയും പിന്തുണയുണ്ടെന്നാണ് കുറ്റപ്പെടുത്തൽ. അതേസമയം, ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പിന്തുണ വാങ്ങിയവർ പിന്നീട് തങ്ങളെ വഞ്ചിച്ചുവെന്നയിരുന്നു ഒാർത്തഡോക്സ് പക്ഷത്തിെൻറ പരാതി. യാക്കോബായ വിഭാഗത്തിന് സർക്കാർ വഴിവിട്ട് സഹായം നൽകുകയാണെന്ന ആക്ഷേപവും ഇവർ ഉന്നയിച്ചിരുന്നു. ഇടതുപക്ഷവുമായി ഇനി ചങ്ങാത്തമില്ലെന്നും തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നൽകണമെന്നുമുള്ള ചർച്ചയും സഭയിൽ ഉയർന്നതോടെയാണ് അനുനയ നീക്കവുമായി സി.പി.എമ്മിലെ ഒാർത്തഡോക്സ് പക്ഷക്കാർ രംഗത്തിറങ്ങിയത്. തെക്കൻകേരളത്തിലെ മണ്ഡലങ്ങളിൽ നിർണായക സ്വാധീനമുള്ള ഒാർത്തഡോക്സ് പക്ഷത്തിെൻറ വിയോജിപ്പ് ദോഷംചെയ്യുമെന്ന തിരിച്ചറിവും ഇതിന് കാരണമായി. ഇവിടങ്ങളിലാകെട്ട യാക്കോബായപക്ഷത്തിന് കാര്യമായ സ്വാധീനവുമില്ല. ഇതോടെയാണ് വീണാ ജോർജിനെ സ്ഥാനാർഥിയാക്കിയുള്ള അനുനയ നീക്കമുണ്ടായത്. അതേസമയം, സർക്കാറിന് അനുകൂലമായ പരസ്യ നിലപാടുമായി രംഗത്തിറങ്ങിയ തങ്ങൾ വഞ്ചിക്കപ്പെെട്ടന്നാണ് യാക്കോബായക്കാരുടെ അടക്കംപറച്ചിൽ. നവോത്ഥാന മതിലിൽ യാക്കോബായ തിരുമേനിമാരടക്കം പരസ്യ പിന്തുണയാണ് നൽകിയത്. നിരണം ഭദ്രാസനാധിപനാണ് കായംകുളത്തെ നവോത്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തത്. കട്ടച്ചിറ പള്ളിയിലുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ തുടർനയം സംബന്ധിച്ച് ഗൗരവമേറിയ ചർച്ചകൾ യാക്കോബായ സഭയിലുണ്ടാകുമെന്നാണ് അറിയുന്നത്. വാഹിദ് കറ്റാനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.