കാലടി: ചാലക്കുടിയിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥി ബെന്നി ബഹനാെൻറ കാലടി യു.ഡി.എഫ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവ െൻഷൻ വെള്ളിയാഴ്ച വൈകീട്ട് നാലിന് കെ.പി.സി.സി വക്താവ് ജോസഫ് വാഴയ്ക്കൽ ഉദ്ഘാടനം ചെയ്യും. റോജി എം.ജോൺ എം.എൽ.എ, മുൻ എം.എൽ.എ പി.ജെ. ജോയി, യു.ഡി.എഫ് നേതാക്കളായ ഷിയോ പോൾ, കെ.പി. ബെന്നി, കെ.വി. മുരളി, ജോർജ് സ്റ്റീഫൻ, വർഗീസ് ജോർജ് പൈനാടത്ത്, എം.കെ. അലി, കെ.പി. ബേബി, മാത്യു തോമസ്, കെ.വി. ജേക്കബ്, കെ.എസ്. ഷാജി, കെ.ബി. സാബു, സെബി കിടങ്ങേൻ, എം.എ. അലി, പി.ആർ. മോഹനൻ തുടങ്ങിയവർ പങ്കെടുക്കും. ത്രിദിന ദേശീയ സെമിനാറിന് തുടക്കം കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല സാമൂഹിക പ്രവർത്തന വിഭാഗവും ഫിലോസഫി വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന 'റീ-ഇൻവെൻറിങ് വെൽഫെയർ പൊളിറ്റിക്സ്' വിഷയത്തിലെ ത്രിദിന ദേശീയ സെമിനാറിന് തുടക്കമായി. വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. ഫിലോസഫി വിഭാഗം മേധാവി ഡോ. പി.കെ. ശശിധരൻ അധ്യക്ഷതവഹിച്ചു. പുണെ യൂനിവേഴ്സിറ്റി പ്രഫസർ രാജേശ്വരി ദേശ്പാണ്ഡേ മുഖ്യ പ്രഭാഷണം നടത്തി. സ്റ്റുഡൻറ്സ് സർവിസ് ഡയറക്ടർ ഡോ. പി. ഉണ്ണികൃഷ്ണൻ, സോഷ്യോളജി വിഭാഗം മേധാവി ഡോ. കെ.ജി. ദിലീപ്, സാമൂഹികപ്രവർത്തന വിഭാഗം പ്രഫസർ ഡോ. ജോസ് ആൻറണി, സർവകലാശാല കാമ്പസ് യൂനിയൻ ചെയർമാൻ അബി എ.ബക്കർ എന്നിവർ സംസാരിച്ചു. ആർ.എസ്.പിയിൽ ചേർന്നു കാലടി: ബി.ജെ.പി അങ്കമാലി നിയോജകമണ്ഡലം മുൻ കൺവീനറും ഭാരതീയ ജനത യുവമോർച്ച മുൻ ജില്ല സെക്രട്ടറിയുമായ ഐ.കെ. ബൈജു, ബി.വി. രവീന്ദ്രൻ, സാജു തറനിലം എന്നിവരുൾെപ്പടെ വിവിധ സംഘടനകളിൽനിന്നുള്ള നൂറിൽപരം പ്രവർത്തകർ ആർ.എസ്.പിയിൽ ചേർന്നു. 30ന് ചാലക്കുടി പാർലമെൻറ്് മണ്ഡലം ആർ.എസ്.പി പ്രവർത്തക യോഗം അങ്കമാലിയിൽ ചേരുമെന്നും ജില്ല സെക്രട്ടറി ജോർജ് സ്റ്റീഫൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.