കാലടി: ശ്രീശങ്കര കോളജിലെ പൂർവവിദ്യാർഥിയായ യു.ഡി.എഫ് സ്ഥാനാർഥി ബെന്നി ബഹനാൻ തെരഞ്ഞെടുപ്പ് പര്യടനത്തിെൻറ ഭാഗമായി കലാലയ തിരുമുറ്റത്ത് വീണ്ടുമെത്തി. 1975-76 കാലഘട്ടത്തിൽ ശ്രീശങ്കരയിലെ േകാമേഴ്സ് ബിരുദ വിദ്യാർഥിയായിരുന്നു ബെന്നി ബഹനാൻ. വിദ്യാർഥിയായിരിക്കെ താമസിച്ചിരുന്ന കോളജിനടുത്തെ വീട്ടിലെത്തിയ അദ്ദേഹം പഴയ മുറിയും സന്ദർശിച്ചാണ് മടങ്ങിയത്. റോജി എം. ജോൺ എം.എൽ.എ കൂടെയുണ്ടായിരുന്നു. ആദിശങ്കരെൻറ മണ്ണിലും മലയാറ്റൂരിലും ബെന്നി ബെഹനാൻ വോട്ട് തേടി. ശൃംഗേരി ശങ്കരമഠത്തിലും ആകാശപ്പറവകളുടെ മാർവാലാഹ് ദയറ, ദൈവദൻ ഓൾഡ് ഏജ് ഹോം, മേരി ഇമാക്കുലേറ്റ് പള്ളി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. മലയാറ്റൂർ കുരിശുമുടി അടിവാരത്തെത്തി തിരിതെളിച്ച് പ്രാർഥിച്ചു. തുടർന്ന് മഞ്ഞപ്രയിലെ പനമ്പുനെയ്ത്തുകേന്ദ്രങ്ങൾ സന്ദർശിച്ച സ്ഥാനാർഥിയെ പരാതികളും പരിഭവങ്ങളുമായി തൊഴിലാളിസ്ത്രീകൾ സമീപിച്ചു. മൂന്നുവർഷമായി ഡി.എ കിട്ടിയിട്ടില്ലെന്നും ദിവസേന ലഭിക്കുന്ന 40 രൂപ ഒന്നിനും തികയില്ലെന്നും തൊഴിലാളിസ്ത്രീകൾ പരാതിപ്പെട്ടു. മഞ്ഞപ്ര എസ്.എൻ.ഡി.പി ശാഖ ക്ഷേത്രം, സെബിപുരം പള്ളി, മഞ്ഞപ്ര സർക്കാർ ആശുപത്രി, മാർ സ്ലീബ ഫൊറോനാ പള്ളി എന്നിവിടങ്ങളിലും സ്വീകരണം ലഭിച്ചു. ബധിര-മൂക വിദ്യാലയമായ കാലടി മാണിക്യമംഗലം സെൻറ് ക്ലയർ വിദ്യാലയത്തിലെ ബെന്നി ബഹനാെൻറ സന്ദർശനം ഏറെ വൈകാരികമായിരുന്നു. ഭാര്യ ഷേർളി, ബധിര വിദ്യാലയത്തിലെ വിദ്യാർഥിയായിരുന്ന മകൻ വേണു തോമസ് എന്നിവരോടൊപ്പമാണ് സ്കൂളിൽ എത്തിയത്. അര മണിക്കൂറോളം സ്കുളിൽ ചെലവഴിച്ചു. സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ഫിൻസിറ്റ, സിസ്റ്റർ അഭയ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.