നടിയെ ആക്രമിച്ച കേസ്​: പ്രാരംഭവാദം ഏപ്രിൽ അഞ്ചിന്​

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ഏപ്രിൽ അഞ്ചിന് കുറ്റപത്രത്തിന്മേൽ പ്രാരംഭവാദം കേൾക്കും. വിച ാരണ നടപടികൾ തുടങ്ങുന്നതി​െൻറ ഭാഗമായാണ് എറണാകുളം അഡീഷനൽ സെഷൻസ് കോടതി (പ്രത്യേക സി.ബി.െഎ കോടതി -മൂന്ന്) പ്രാരംഭവാദം കേൾക്കുന്നത്. ഇതിന് ശേഷമാവും കുറ്റംചുമത്തി വിചാരണ നടപടികളിലേക്ക് കടക്കുക. വിചാരണ പൂർത്തിയാക്കാൻ ഹൈകോടതി ചുമതലപ്പെടുത്തിയ വനിത ജഡ്ജി ഹണി എം. റോസാണ് വ്യാഴാഴ്ച കേസ് പരിഗണിച്ചത്. ദിലീപ് ഇന്നലെ കേസ് പരിഗണിച്ചപ്പോൾ ഹാജരായിരുന്നില്ല. പൾസർ സുനിയടക്കം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതികളെ പൊലീസും ജാമ്യത്തിൽ കഴിയുന്ന ഒരു പ്രതിയൊഴികെ ബാക്കിയുള്ളവരെ നേരിട്ടും ഹാജരാക്കി. ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന് ഹൈകോടതിയുടെ കർശന നിർദേശമുള്ളതിനാൽ വേഗത്തിൽ സാക്ഷിവിസ്താരം അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങും. 2017 ഫെബ്രുവരി 17ന് രാത്രിയാണ് നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ചത്. ബ്ലാക്മെയില്‍ ചെയ്ത് പണമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പ്രതികള്‍ ഗൂഢാലാചന നടത്തി നടിയെ തട്ടികൊണ്ടുപോവുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോകല്‍, ബലാൽസംഗം, ഭീഷണിപ്പെടുത്തല്‍, ഒളിവില്‍ താമസിപ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ആരോപിച്ചിരുന്നത്. ആക്രമണം നടത്തിയവരെ അറസ്റ്റ് ചെയ്തശേഷം നടന്ന അന്വേഷണത്തിലാണ് നടൻ ദിലീപിനെയും പ്രതിചേർത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.