വിറക്​ ഉണക്കുന്നതിനിടെ വയോധികക്ക്​ സൂര്യാതപമേറ്റു

ഹരിപ്പാട്: വീടിന് സമീപത്ത് വിറക് ഉണക്കാൻനിന്ന വയോധികയായ കർഷക തൊഴിലാളിക്ക് പുറത്ത് സൂര്യാതപമേറ്റു. പള്ളിപ്പാട് മീനത്തേരിൽ ലക്ഷംവീട് കോളനിയിൽ രാഘവ​െൻറ ഭാര്യ ജാനകിക്കാണ് (61) സൂര്യാതപമേറ്റത്. രണ്ടുദിവസം മുമ്പാണ് പൊള്ളലേറ്റത് പോലെ തോന്നിയത്. എന്നാൽ, ഇത് സൂര്യാതപമാണെന്ന് തിരിച്ചറിഞ്ഞില്ല. ഓയിൽമ​െൻറ് പുരട്ടുകമാത്രമാണ് ചെയ്തത്. ചൊവ്വാഴ്ച രാത്രിയോടെ തൊലിപ്പുറത്തെ ചുവപ്പ് പൊള്ളിക്കൂടുന്ന നിലയിലായി. വീട്ടുകാരും നാട്ടുകാരും കൂടി ബുധനാഴ്ച രാവിലെ പള്ളിപ്പാട് പി.എച്ച് സ​െൻററിൽ കൊണ്ടുപോയി ഡോക്ടറെ കാണിച്ചു. പരിശോധനയിലാണ് സൂര്യാതപമാണെന്ന് തിരിച്ചറിഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.