വിവാഹത്തട്ടിപ്പ്:​ യുവതി അറസ്​റ്റിൽ

കായംകുളം: പത്രപ്പരസ്യങ്ങളിലൂടെ വിവാഹത്തട്ടിപ്പ് നടത്തുന്ന യുവതി അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി ചീക്കോട് പുളിക്കലക്കണ്ടി വെട്ടുപാറ കുളമ്പലത്ത് മണ്ണാറക്കൽ ശാലിനിയാണ് (35) പിടിയിലായത്. പുതുപ്പള്ളി സ്വദേശി സുധീഷ്ബാബു കായംകുളം പൊലീസിൽ നൽകിയ പരാതിയിലാണ് നടപടി. വിവാഹമോചിതനായ ഇദ്ദേഹം വിവാഹ പരസ്യത്തിലൂടെ പരിചയപ്പെട്ട ശാലിനിയെ കഴിഞ്ഞ അഞ്ചിന് വാരണപ്പള്ളി ക്ഷേത്രത്തിൽ വിവാഹം കഴിച്ചശേഷമാണ് തട്ടിപ്പ് തിരിച്ചറിയുന്നത്. സംസ്ഥാനത്തെ നിരവധി സ്റ്റേഷനുകളിൽ വിവാഹത്തട്ടിപ്പിന് ഇവർക്കെതിരെ കേസ് നിലവിലുണ്ട്. ഒാച്ചിറ ക്ഷേത്രദർശനത്തിനിടെ ശാലിനിയുടെ തട്ടിപ്പുകൾ അറിയാവുന്ന ഒരാൾ കണ്ടതാണ് പിടിയിലാകാൻ കാരണമായത്. ഇദ്ദേഹം നൽകിയ സൂചനകളാണ് കൂടുതൽ തട്ടിപ്പിൽനിന്ന് സുധീഷ്ബാബുവിനെ രക്ഷപ്പെടുത്തിയത്. സുധീഷി​െൻറ പേരിലുള്ള വസ്തുവായിരുന്നു ശാലിനിയുടെ ലക്ഷ്യം. മഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക എന്ന് പരിചയപ്പെടുത്തിയ ഇവർ ഭർത്താവ് മരണപ്പെട്ടതായും പറഞ്ഞു. തുടർന്ന് എറണാകുളത്തു െവച്ചാണ് നേരിൽകണ്ടത്. മാതാപിതാക്കൾ ചെറുപ്പത്തിേല മരണപ്പെട്ടതിനാൽ മറ്റ് ബന്ധുക്കളില്ലെന്നും ഭർത്താവി​െൻറ സഹോദരിയുടെ സംരക്ഷണയിലാണ് കഴിയുന്നതെന്നും അറിയിച്ചു. ഭർതൃസഹോദരിയെന്ന പേരിൽ ഒരാൾ ഫോണിലും വിളിച്ചിരുന്നു. വിവാഹാവശ്യത്തിന് ഉടൻ പണം സംഘടിപ്പിക്കാനുള്ള പ്രയാസം അറിയിച്ചപ്പോൾ രണ്ടര പവൻ ആഭരണം പണയം വെക്കാൻ നൽകി. വീടി​െൻറ ബാധ്യത പറഞ്ഞപ്പോൾ 1,75,000 രൂപയുടെ ചെക്ക് നൽകിയെങ്കിലും തുകയില്ലാത്തതിനാൽ മടങ്ങി. ഇതിനിടെയാണ് തട്ടിപ്പുകാരിയാണെന്ന വിവരം ലഭിക്കുന്നത്. പുതുപ്പള്ളിയിലെ വീട്ടിലുണ്ടായിരുന്ന ശാലിനിയെ ഇവിടെയെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അടൂർ, പന്തളം, ചെങ്ങന്നൂർ, കരുനാഗപ്പള്ളി, പാലക്കാട്, മലപ്പുറം, ചിങ്ങവനം തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ സമാന കേസുകൾ ഇവർക്കെതിരെ നിലവിലുണ്ട്. മുമ്പ് പന്തളത്ത് വിവാഹ മണ്ഡപത്തിൽനിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. വിവാഹത്തിൽ പെങ്കടുത്ത വ്യക്തി ഇവരെ തിരിച്ചറിഞ്ഞ് പൊലീസിനെ അറിയിച്ചതാണ് അന്ന് പിടികൂടാൻ സഹായിച്ചത്. ചിങ്ങവനം സ്വദേശിയായ ഒാേട്ടാ ഡ്രൈവറെ വിവാഹം കഴിച്ച അന്നുതന്നെ സ്വർണവും പണവുമായി മുങ്ങി. മുക്കുപണ്ടം പണയം െവച്ച് തട്ടിപ്പ് നടത്തിയ കേസും ഇവർക്കെതിരെയുണ്ട്. എൽഎൽ.ബി, എൽഎൽ.എം ബിരുദക്കാരിയാണെന്നും അഭിഭാഷകയാണെന്നുമാണ് ചിലയിടത്ത് പരിചയപ്പെടുത്തിയിരുന്നത്. അഭിഭാഷക വേഷത്തിലെത്തി തട്ടിപ്പ് നടത്തിയ കേസും നിലവിലുള്ളതായി പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.