കൊച്ചി: രാത്രിയിൽ വഴിയാത്രക്കാരെ കുത്തിപ്പരിക്കേൽപ്പിച്ച് കവർച്ച നടത്തിയ രണ്ടുപേരെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ഒരു ഹോട്ടലിൽ ജോലി ചെയ്യുന്ന ഉത്തരേന്ത്യൻ സ്വദേശികളായ യുവാക്കളാണ് കവർച്ചക്കിരയായത്. കലൂർ കതൃക്കടവ് സ്വദേശിയായ പേരത്താൻ വീട്ടിൽ രതീഷ്(25), നെട്ടൂർ കുരുവിലിങ്ങോട്ട് വീട്ടിൽ ചെടി വിനോദ് എന്നു വിളിക്കുന്ന ആൻറണി(21) എന്നിവരെയാണ് സെൻട്രൽ സി.ഐ വി.എസ്. നവാസിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കടവന്ത്രയിൽ സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ റൂമിലേക്ക് വരുന്ന വഴി റെയിൽവേ സ്റ്റേഷൻ പരിസരത്തുെവച്ചാണ് പ്രതികളായ രതീഷും വിനോദും ഇവരെ ആക്രമിച്ചത്. യുവാക്കൾ പ്രതികരിച്ചെങ്കിലും വിനോദ് അയാളുടെ കൈവശം ഇരുന്ന കത്തികൊണ്ട് ഇവർക്കുനേരെ വീശുകയായിരുന്നു. ഭയന്ന് യുവാക്കൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ച സമയത്ത് പ്രതിയായ വിനോദ് യുവാക്കളിൽ ഒരാളെ കത്തികൊണ്ട് കുത്തുകയായിരുന്നു. യുവാവ് പെട്ടെന്ന് ഒഴിഞ്ഞുമാറിയെങ്കിലും കൈത്തണ്ടയിൽ കുത്തുകൊണ്ടു. ഈ സമയം അവർ കുത്തുകൊണ്ട ആളുടെ പോക്കറ്റിൽനിന്നും പഴ്സ് എടുത്ത് ഓടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. തുടർന്ന് ഓപറേഷൻ കിങ് കോബ്രയുടെ ഭാഗമായി എറണാകുളം അസി. കമീഷണർ സുരേഷ്, സെൻട്രൽ സി.ഐ വി.എസ്. നവാസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് പ്രതികൾ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.