കൊച്ചി: സിനിമ നിർമാതാവ് ആൽവിൻ ആൻറണിയെ വീടുകയറി ആക്രമിച്ചെന്ന കേസിൽ സംവിധായകൻ റോഷൻ ആൻഡ്രൂസിനും സുഹൃത്ത് നവാസിനും ഹൈകോടതി താൽക്കാലിക മുൻകൂർ ജാമ്യം അനുവദിച്ചു. മാർച്ച് 28 വരെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. അറസ്റ്റുണ്ടായാൽ 30,000 രൂപയുടെ സ്വന്തവും സമാന തുകക്കുള്ള രണ്ട് ആൾ ജാമ്യവുമടക്കം ഉപാധികളോടെ ജാമ്യം അനുവദിക്കണമെന്ന് ജസ്റ്റിസ് ബി. സുധീന്ദ്രകുമാർ ഉത്തരവിട്ടു. തെൻറെയാപ്പം സിനിമകളിൽ സഹകരിച്ചു വന്ന നിർമാതാവിെൻറ അടുത്ത ബന്ധുവിനെ ചില സ്വഭാവദൂഷ്യങ്ങൾ മൂലം പുറത്താക്കിയെന്നും പിന്നീട് ഇയാൾ തനിക്കെതിരെ സിനിമ സഹപ്രവർത്തകർക്കിടയിൽ അപവാദപ്രചാരണങ്ങൾ നടത്തി വരുകയായിരുന്നെന്നും ഹരജിയിൽ പറയുന്നു. പ്രശ്നം രൂക്ഷമായതോടെ വിഷയം പറഞ്ഞുതീർക്കാൻ ആൽവിൻ ആൻറണി തന്നെയും സുഹൃത്തിനെയും വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സമാധാനപരമായി ചർച്ച നടക്കുന്നതിനിടെ പെെട്ടന്ന് ആൽവിനും മകനും മറ്റു ചിലരും ചേർന്ന് തങ്ങളെ ആക്രമിക്കുകയും ഉടൻ തന്നെ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയുമായിരുന്നു. തങ്ങളോടുള്ള പക വീട്ടാൻ മുൻകൂട്ടി തയാറാക്കിയ പദ്ധതി പ്രകാരമായിരുന്നു ആക്രമണം. ഒരു ചാനൽ സംഘടിപ്പിക്കുന്ന പരിപാടി നടക്കാനിരിക്കെ ഇതിൽ സംബന്ധിക്കാൻ േപാകുേമ്പാൾ അറസ്റ്റുണ്ടാകുമെന്ന് ഭയക്കുന്നു. അതിനാൽ, അറസ്റ്റ് തടയണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. തുടർന്നാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.