കൊച്ചി: എ.കെ.ജി.സി.ടി (അസോസിയേഷൻ ഒാഫ് കേരള ഗവൺമെൻറ് കോളജ് ടീച്ചേഴ്സ്) സംസ്ഥാന സമ്മേളനം വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസം എറണാകുളം മഹാരാജാസ് കോളജിൽ നടക്കും. രാവിലെ 10ന് മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്കുശേഷം നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം ഡോ. സുനിൽ പി. ഇളയിടം ഉദ്ഘാടനം ചെയ്യും. ജവഹർലാൽ നെഹ്റു സർവകലാശാലയിലെ പ്രഫ. സുരജിത് മജുംദാർ മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട് രാജേന്ദ്ര മൈതാനത്ത് പൊതുസമ്മേളനം എറണാകുളത്തെ ഇടത് സ്ഥാനാർഥിയായ മുൻ എം.പി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ 10ന് യാത്രയയപ്പ് സമ്മേളനം പ്രഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യും. 24ന് രാവിലെ 10ന് വനിത സമ്മേളനം ഡോ. മീരാ വേലായുധൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും. വാർത്ത സേമ്മളനത്തിൽ പ്രസിഡൻറ് ഡോ. എൻ. മനോജ്, ജനറൽ സെക്രട്ടറി ഡോ. കെ.കെ. ദാമോദരൻ, ഡോ.എം.ആർ. മുരളി, ഡോ. സന്തോഷ് ടി. വർഗീസ്, ഡോ. ഷജില ബീവി എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.