മൂവാറ്റുപുഴ: മൂവാറ്റുപുഴ ബി.എസ്.എൻ.എൽ കസ്റ്റമർ സർവിസ് സെൻററിൽ ഇൗമാസം 21, 22, 23 തീയതികളിൽ മെഗാമേള സംഘടിപ്പിക്കുന്നു. മറ്റ് കമ്പനികളുടെ മൊബൈൽ കണക്ഷനുകൾ നമ്പർ മാറാതെതന്നെ ബി.എസ്.എൻ.എൽ 4ജിയിലേക്ക് മാറ്റുന്നതിനുള്ള സൗകര്യം മേളയിൽ ഉണ്ടായിരിക്കും. ലാൻഡ് ലൈൻ മാത്രമുള്ള ബി.എസ്.എൻ.എൽ ഉപഭോക്താവിന് 10 എം.ബി.പി.എസ് വേഗത്തിൽ ദിവസേന 5ജി.ബി ഡാറ്റ ഒരു മാസത്തേക്ക് സൗജന്യം. ഒരുമാസത്തെ സൗജന്യ സേവനത്തോടെ വിങ്സ് കണക്ഷൻ മേളയിൽ ലഭ്യമാണ്. അപേക്ഷിക്കുന്ന എല്ലാവർക്കും ഉടൻ ഫൈബർ ബ്രോഡ് ബാൻഡ് കണക്ഷൻ ലഭ്യമാക്കുന്നു. മുതിർന്ന പൗരന്മാർക്കായി ബി.എസ്.എൻ.എൽ സഹകരണത്തോടെ കേരള പൊലീസ് ആരംഭിച്ച ഹോട്ട് ലൈൻ സംവിധാനം അപേക്ഷിക്കുന്നവർക്ക് മുൻഗണനക്രമത്തിൽ കണക്ഷനുകൾ ലഭ്യമാക്കുന്നു. ഉദ്ഘാടനം ഇൗമാസം 21ന് 11ന് എറണാകുളം ബിസിനസ് ഏരിയ പ്രിൻസിപ്പൽ ജനറൽ മാനേജർ ഡോ. ഫ്രാൻസിസ് ജേക്കബ് നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.