കാലടി: യു.ഡി.എഫ് സ്ഥാനാർഥി ബെന്നി ബഹനാെൻറ തെരഞ്ഞെടുപ്പ് പ്രചാരണാർഥം മഞ്ഞപ്ര വടക്കുംഭാഗം സർവിസ് സഹകരണ ബാങ്ക് ഹാളിൽ മണ്ഡലം നടന്നു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സിജു ഈരാളി അധ്യക്ഷത വഹിച്ചു. വിവിധ ഘടകകക്ഷി നേതാക്കൾ പങ്കെടുത്തു. തുടർന്ന് ജങ്ഷനിൽ പ്രകടനം നടത്തി. മഞ്ഞപ്ര മണ്ഡലം െതരഞ്ഞെടുപ്പ് കൺവെൻഷൻ ശനിയാഴ്ച വൈകീട്ട് അഞ്ചിന് മഞ്ഞപ്ര ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ നടക്കും. കൺവെൻഷനുശേഷം പുല്ലത്താൻ ജങ്ഷനിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.