കൊച്ചി: രാത്രി ബൈക്കിലെത്തി പിടിച്ചുപറി നടത്തുന്ന സംഘത്തിലെ രണ്ടുപേർ പൊലീസ് പിടിയിൽ. പുതുശ്ശേരി പണിക്കശേര ി വീട്ടിൽ വിഷ്ണുദേവ് (19), എളങ്കുന്നപ്പുഴ നികത്തൽ വീട്ടിൽ സനൽ (19) എന്നിവരാണ് അറസ്റ്റിലായത്. ബൈക്കിലെത്തി വഴിചോദിക്കാൻ എന്ന വ്യാജേന ബൈക്ക് നിർത്തി വഴി ചോദിക്കുന്ന സമയത്ത് പിന്നിൽ ഇരിക്കുന്ന ആൾ കവർച്ച നടത്തി കടന്നുകളയലാണ് ഇവരുടെ രീതി. നഗരത്തിെൻറ പലഭാഗത്തുനിന്നും ഇതുപോലുള്ള സംഭവങ്ങൾ കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. സിറ്റി പൊലീസ് കമീഷണർ എസ്. സുരേന്ദ്രെൻറ ഓപറേഷൻ കിങ് കോബ്രയുടെ ഭാഗമായുള്ള തിരച്ചിലിനിെടയാണ് പ്രതികൾ പിടിയിലായത്. സെൻട്രൽ എസ്.െഎ വി.എസ്. നവാസിെൻറ നേതൃത്വത്തിെല പൊലീസ് സംഘമാണ് ചിറ്റൂർ റോഡിൽ പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരുടെ കൂട്ടാളി ആനന്ദ് ഒളിവിലാണ്. ബൈക്കിലെത്തി ആലപ്പുഴ സ്വദേശിയുടെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച സംഭവത്തിലാണ് പ്രതികൾ പിടിയിലായത്. എ.എസ്.ഐ ഷാജി, സീനിയർ സിവിൽ പൊലീസ് ഓഫിസറായ അനീഷ് സിവിൽ പൊലീസ് ഓഫിസർമാരായ ഇഗ്നേഷ്യസ് എന്നിവരും അടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.