പിറവം: മണ്ഡലത്തിെൻറ കിഴക്കൻ മേഖലയിൽ അനധിതൃത മണ്ണെടുപ്പ് വ്യാപകം. പിറവം ഇടയ്ക്കാട്ടുവയൽ പ്രദേശത്തെ ഭവന നിർമാ ണ പദ്ധതിയുടെ മറവിലാണ് രാവും പകലും വ്യത്യാസമില്ലാതെ മണ്ണെടുപ്പ് നടക്കുന്നത്. ദിവസവും ടോറസ് ഉൾെപ്പടെയുള്ള വാഹനങ്ങളിൽ നിരവധി ലോഡ് മണ്ണാണ് മറ്റു ജില്ലകളിലേക്ക് കടത്തുന്നത്. കഴിഞ്ഞദിവസം പാസില്ലാതെ അനധികൃതമായി മണ്ണ് കടത്തിയ ടോറസ് ടിപ്പർ രാമമംഗലം പൊലീസ് പിടിച്ചെടുത്തു. രേഖകളില്ലാതെ പാമ്പാക്കുടയിൽനിന്ന് ചേർത്തലക്ക്കൊണ്ടുപോയ മണ്ണാണ് പിടികൂടിയത്. പെർമിറ്റ് ഹാജരാക്കാമെന്ന് പറഞ്ഞുപോയ ഡ്രൈവർ ഇന്നലെയും സ്റ്റേഷനിൽ ഹാജരായിട്ടില്ല. സ്‌കൂൾ ബസുകളും വിദ്യാർഥികളും സഞ്ചരിക്കുന്ന സമയങ്ങളിലെ നിരോധനവും മറികടന്നാണ് ഇടതടവില്ലാതെ ടിപ്പറുകൾ പായുന്നത്. ഇത് പലപ്പോഴു അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. പാമ്പാക്കുടയിൽനിന്ന് സ്‌കൂൾ സമയത്ത് കരിങ്കല്ലുമായി പോയ ടിപ്പർ ലോറിയാണ് കഴിഞ്ഞദിവസം പാഴൂർ അമ്പലപ്പടിയിൽ സ്‌കൂട്ടർ യാത്രക്കാരിയായ യുവതിയുടെ ദാരുണ അന്ത്യത്തിനിടയാക്കിയത്. അമിതഭാരം കയറ്റിയ ടിപ്പറുകളുടെയും ടോറസുകളുടെയും സഞ്ചാരം മൂലം പഞ്ചായത്തിലെ മിക്ക റോഡുകളും ടാറിങ് ഇളകി കുഴികൾ രൂപപ്പെട്ട നിലയിലാണ്. ഈ കുഴികൾ ഒഴിവാക്കി ഇരുചക്ര വാഹനങ്ങൾ സഞ്ചരിക്കുന്നത് പലപ്പോഴും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. കുന്നുകളും മലകളും ഇടിച്ച് മണ്ണെടുക്കുന്നതിനാൽ രാമമംഗലം, പാമ്പാക്കുട പഞ്ചായത്തുകളിലെ കിണറുകളിൽ ജലലഭ്യതയും കുറഞ്ഞിട്ടുണ്ട്. വേനലിെൻറ ആരംഭത്തിൽ തന്നെ കടുത്ത ജലക്ഷാമത്തിനും കരണമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.