ഭൂരഹിതരുടെ സംഗമം

മൂവാറ്റുപുഴ: ഭൂരഹിതരുടെ വോട്ടുവാങ്ങി അധികാരത്തിലെത്തുന്നവർ ഭൂമി നൽകാതെ വഞ്ചിക്കുകയാെണന്ന് വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് ജ്യോതിവാസ് പറവൂർ പറഞ്ഞു. വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ അർബൻ ബാങ്ക് ഹാളിൽ ചേർന്ന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാറി മാറി വരുന്ന ഭരണകർത്താക്കൾ ഭൂമിയില്ലാത്തവരെ വഞ്ചിക്കുകയാണ്. വോട്ട് വാങ്ങുന്നവർ അധികാരത്തിലെത്തുമ്പോൾ ഇവരെ മറക്കുകയാണ്. ലക്ഷക്കണക്കിന് ഏക്കർ സർക്കാർഭൂമിയാണ് പലരുടെയും കൈയിൽ ഇരിക്കുന്നത്. ഇത് പിടിച്ചെടുത്ത് നൽകാൻ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ല സമിതി അംഗം നസീർ അലിയാർ അധ്യക്ഷത വഹിച്ചു, ജില്ല ഭൂസമര സമിതി കൺവീനർ സദഖത്ത് ഹംസ മുഖ്യപ്രഭാഷണം നടത്തി. എം.എ. യൂനുസ്, നജീബ്, ഷാജഹാൻ ചാട്ടയിൽ, രാധ മോഹൻ, സലാം, അൻവർ, രമണി, അബ്ദുൽ കരീം, ബഷീർ പൈനയിൽ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.