ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോതമംഗലം: തങ്കളം തൃക്കാരിയൂർ റോഡിൽ . ചെല്ലാനം ആലുപറമ്പിൽ അഗസ്റ്റ്യ ​െൻറ മകൻ ആഷിയാണ് (30) മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലരയോടെ തങ്കളം തൃക്കാരിയൂർ റോഡിൽ ആലുംമാവിൻചുവട്ടിന് സമീപമാണ് അപകടം. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന തങ്കളം മംഗലശ്ശേരി അമീറിന് (23) നിസ്സാര പരിക്കേറ്റു. തങ്കളത്തെ കൺസ്ട്രക്‌ഷൻ സ്ഥാപനത്തിൽ ഇൻറീരിയർ ഡിസൈനറാണ് ആഷി. അവിവാഹിതനാണ്. സംസ്കാരം തിങ്കളാഴ്ച ചെല്ലാനം സേവ്യർ ദേശ് പള്ളി സെമിത്തേരിയിൽ. മാതാവ്: ബീന. മാധവൻ കോതമംഗലം: പിടവൂർ വാഴേക്കുടിയിൽ വി.കെ. മാധവൻ (68) നിര്യാതനായി. ഭാര്യ: സരസു. മക്കൾ: ഷിബു, ഷിൻജു, ഷിനി. മരുമക്കൾ: സ്മിത, അഞ്ജു, ഷിബു. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.