പാടശേഖരത്തിന്​ തീപിടിച്ചു

ആലുവ: എടയപ്പുറം വലിയ കോൾ പാടശേഖരത്തിന് രണ്ടുതവണ തീപിടിച്ചു. ഞായറാഴ്ച ഉച്ചക്കും വൈകീട്ടുമാണ് തീ പടർന്നത്. ഉച്ച ക്ക് 12 ഒാടെ സമീപ പറമ്പിൽ ചപ്പുചവറുകൾ തീയിട്ടതിൽനിന്ന് പാടശേഖരേത്തക്ക് പടരുകയായിരുന്നു. ഉടൻ നാട്ടുകാരും ആലുവ ഫയർഫോഴ്സും ചേർന്ന് അണച്ചു. എന്നാൽ, ചില ഭാഗങ്ങളിൽ അവശേഷിച്ചിരുന്ന കനലുകൾ വൈകീട്ടോടെ വീണ്ടും തീയായി പടരുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കഠിനപ്രയത്നം നടത്തിയതിനാൽ തൊട്ടുചേർന്ന ഏക്കറുകണക്കിന് റബർ തോട്ടങ്ങളിലേക്ക് തീ പടരാതെ തടയാനായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.