പൊലീസിനെ ബൈക്കിടിപ്പിച്ച കേസിലെ പ്രതി റിമാൻഡിൽ

ആലുവ: വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ ബൈക്കിടിപ്പിച്ച് പരിക്കേൽപിച്ച കേസിൽ അറസ്റ്റിലായ പ് രതി പുക്കാട്ടുപടി വലിയപറമ്പിൽ വീട്ടിൽ ജിതിൻ ജോയിയെ (23) ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ശനിയാഴ്ച രാത്രി 11.10ന് മോഷണം തടയുന്നതി​െൻറ ഭാഗമായി ആലുവ മെട്രോ സ്റ്റേഷനുമുന്നിൽ വാഹന പരിശോധന നടത്തുകയായിരുന്ന ആലുവ പൊലീസ് സ്റ്റേഷൻ എ.എസ്.െഎ കുഞ്ഞുമുഹമ്മദിനെയാണ് ഇടിച്ചുവീഴ്ത്തിയത്. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന മറ്റ് പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് പ്രതിയെ കീഴ്പ്പെടുത്തി പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.