ശബരിമല ഉത്രം ദർശനം: അമ്പലപ്പുഴസംഘം നാളെ യാത്രതിരിക്കും

അമ്പലപ്പുഴ: ശബരിമലയിലെ പൈങ്കുനി ഉത്രത്തിന് മഹാനിവേദ്യം നടത്തുന്നതിനായി അമ്പലപ്പുഴസംഘം ചൊവ്വാഴ്ച യാത്രതിരി ക്കും. അമ്പലപ്പുഴ ക്ഷേത്രത്തിലെ അത്താഴപ്പൂജക്കുശേഷം ക്ഷേത്രസന്നിധിയിൽ സമൂഹപ്പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായരുടെ മുഖ്യകാർമികത്വത്തിൽ ഇരുമുടിക്കെട്ട് നിറച്ചാണ് സംഘം യാത്രയാകുന്നത്. ഇരുമുടിക്കെട്ടിലെ കാര എള്ള്, ശർക്കര, നെയ്യ്, തേൻ, കൽക്കണ്ടം, മുന്തിരി ഇവ ചേർത്ത് തയാറാക്കുന്ന എള്ളുപായസമാണ് ദേവന് നിവേദിക്കുന്നത്. മകരവിളക്കിനും പൈങ്കുനി ഉത്രത്തിനുമാണ് സന്നിധാനത്ത് അമ്പലപ്പുഴക്കാരുടെ മഹാനിവേദ്യം നടക്കുന്നത്. മഹാനിവേദ്യത്തിന് സ്വാമിഭക്തർ സന്നിധാനത്തുനിന്ന് ആറാട്ടിനൊപ്പം മലയിറങ്ങും. സംഘം വൈസ് പ്രസിഡൻറ് ആർ. ഗോപകുമാർ, ജോയൻറ് സെക്രട്ടറി ജി. ശ്രീകുമാർ എന്നിവർ യാത്രക്ക് നേതൃത്വം നൽകും. പുറക്കാട് കരപ്പെരിയോൻ കെ. അശോകൻ, ആമയിട കരപ്പെരിയോൻ ആർ. മണിയൻ എന്നിവർ സഹകാർമികത്വം വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.