കോതമംഗലം: മുള്ളരിങ്ങാട് റേഞ്ചിലെ അള്ളുങ്കൽ അമ്പലത്തിന് സമീപം തേക്ക് പ്ലാേൻറഷനിൽ കാട്ടുതീ പടർന്നു. ഞായറാഴ്ച വ ൈകീട്ട് 4.30ഓടെ ആയിരുന്നു സംഭവം. ജനവാസ മേഖലയോടു ചേർന്നുള്ള തേക്ക് പ്ലാേൻറഷനിലാണ് അടിക്കാടിന് തീപിടിച്ചത്. തീപടർന്ന സമയം സമീപത്തുള്ള ഗ്രൗണ്ടിൽ അള്ളുങ്കൽ സോക്കർ ബോയ്സ് ക്ലബ് പ്രവർത്തകരായ ജറിൽ, ഷെറിൻ, ജെറിൻ, ആരിഫ്, ആൽബിൻ, ആൽബർട്ട്, ജിബിൻ എന്നിവർ ഫുട്ബാൾ കളിക്കുന്നുണ്ടായിരുന്നു. ഇവർ ഉടനെ തീയണക്കാൻ തുടങ്ങി. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെയും ഊന്നുകൽ പൊലീസിനെയും കോതമംഗലം അഗ്നിശമന സേനയെയും വിവരം അറിയിച്ചു. പിന്നീട് കോതമംഗലത്തുനിന്ന് സ്റ്റേഷൻ ഓഫിസർ എൻ.എച്ച്. ഹസൈനാരിെൻറ നേതൃത്വത്തിൽ എത്തിയ അഗ്നിശമന സേനാംഗങ്ങളായ ടി.എൽ. എൽദോസ്, നജീം, രാഹുൽ, ജെയ്സ്, മുകേഷ്, രാജു എന്നിവരും തലക്കോട് റേഞ്ച് ഓഫിസിൽ നിന്നെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും ഊന്നുകൽ പൊലീസും ചേർന്ന് ക്ലബ് പ്രവർത്തകരുടെയും നാട്ടുകാരുടെയും സഹായത്തോടെ തീയണക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.