സംഘർഷസമയത്ത്​ നാവികസേന സർവസജ്ജമായി അറബിക്കടലിൽ

കൊച്ചി: പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ രൂപപ്പെട്ട സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ വിമാനവാഹിനിയും ആണവ അന്ത ർവാഹിനികളുമടക്കം പടക്കപ്പലുകൾ അറബിക്കടലിൽ വിന്യസിച്ചിരുന്നുവെന്ന് നാവികേസന. പാകിസ്താ​െൻറ ഭാഗത്തുനിന്ന് ഉണ്ടാകാനിടയുള്ള ഏതുനീക്കത്തെയും പ്രതിരോധിക്കാനാണ് വിമാനവാഹിനി കപ്പലായ െഎ.എൻ.എസ് വിക്രമാദിത്യ അടക്കം വടക്കൻ അറബിക്കടലിൽ എത്തിച്ചത്. പുൽവാമ ആക്രമണം നടക്കുന്ന സമയത്ത് ട്രോപെക്സ് 19 അഭ്യാസപ്രകടനത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു നാവികസേന. 60 യുദ്ധക്കപ്പലുകളും കോസ്റ്റ്ഗാർഡി​െൻറ 12 കപ്പലുകളും 60 വിമാനങ്ങളും ഉൾപ്പെടെ അഭ്യാസത്തിൽ പെങ്കടുത്തിരുന്നു. സംഘർഷാവസ്ഥ രൂപപ്പെട്ടതോടെ ഇവയെല്ലാം അറബിക്കടലിൽ നിലയുറപ്പിച്ചു. െഎ.എൻ.എസ് വിക്രമാദിത്യക്ക് പുറമെ ആണവ അന്തർവാഹിനികളായ െഎ.എൻ.എസ് അരിഹിന്ദ്, െഎ.എൻ.എസ് ചക്ര എന്നിവയും അറബിക്കടലിൽ ഉണ്ടായിരുന്നു. ബാലക്കോട്ട് ആക്രമണം നടക്കുന്ന സമയത്തുതന്നെയാണ് നാവികസേന കടലിലും സജ്ജമായി നിലയുറപ്പിച്ചത്. ഇന്ത്യയുടെ തയാറെടുപ്പുകെളക്കുറിച്ച് ആശയവിനിമയം നടത്താൻ നാവികസേന മേധാവി അഡ്മിറൽ സുനിൽ ലാംബ തിങ്കളാഴ്ച കൊച്ചിയിൽ എത്തുമെന്നും നാവികസേന അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.