ലഹരി മയക്കുമരുന്നിനെതിരെ ജനകീയ കൂട്ടായ്മ

എടവനക്കാട്: . എടവനക്കാടും പരിസരപ്രദേശങ്ങളിലും ലഹരി ഉപയോഗവും വിൽപനയും വർധിച്ച സാഹചര്യത്തിലാണ് കൂട്ടായ്മ സംഘട ിപ്പിച്ചത്. വിദ്യാർഥികളടക്കമുള്ള യുവാക്കളും തൊഴിലാളികളും മറ്റ് ജനവിഭാഗങ്ങളും തമ്മിൽ തർക്കവും സംഘട്ടനങ്ങളുംവരെ ഇതി​െൻറ പേരിൽ ഉടലെടുത്ത സാഹചര്യത്തിലാണ് വീട്ടമ്മമാരടക്കമുള്ള ജനങ്ങൾ ലഹരിക്കെതിരെ മുന്നിട്ടിറങ്ങിയത്. ആഴ്ചകൾനീണ്ട വീടുകൾ കയറിയിറങ്ങിയുള്ള ബോധവത്കരണ പരിപാടിയും നടത്തിയിരുന്നു. ഇതിന് സമൂഹത്തിൽനിന്ന് നല്ല പ്രതികരണവും ലഭിച്ചിരുന്നു. ഇതി​െൻറ ഭാഗമായാണ് എടവനക്കാട് നോർത്ത് െറസിഡൻറ്സ് അസോസിയേഷ​െൻറ നേതൃത്വത്തിൽ മായാബസാറിൽ കൂട്ടായ്മ സമ്മേളനം സംഘടിപ്പിച്ചത്. ഞാറക്കൽ സബ് ഇൻസ്പെക്ടർ സംഗീത് ജോബ് പരിപാടി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് കെ.ബി. വിത്സൻ കോട്ടൂർ അധ്യക്ഷത വഹിച്ചു. ഞാറക്കൽ എക്സൈസ് പ്രിവൻറിവ് ഓഫിസർ ബിജുനാഥ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് അംഗം വി.യു. ദാസൻ, ഫ്രാഗ് പ്രസിഡൻറ് മുല്ലക്കര സക്കരിയ, പി.ആർ. രാധാകൃഷ്ണൻ, സി.എം. സലാം എന്നിവർ സംസാരിച്ചു. മികച്ച കർഷകനെ ആദരിച്ചു എടവനക്കാട്: ജില്ലയിൽ മികച്ച പുരയിടകർഷകനുള്ള കർഷക അവാർഡ് നേടിയ എം. ശുക്കൂറിനെ ആദരിച്ചു. 'വെളിച്ചം' ഖുർആൻ പഠനപദ്ധതി എടവനക്കാട് ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന ആദരിക്കൽ ചടങ്ങ് മഹല്ല് ഇമാം മൗലവി അബൂബക്കർ റഷാദി ഉദ്ഘാടനം ചെയ്തു. ചുള്ളിക്കാട് ജുമാമസ്ജിദ് ഇമാം ഹുസൈൻ സ്വലാഹി, പഴങ്ങാട് സലഫി മസ്ജിദ് ഇമാം മുഫീദുൽ ഇസ്ലാം, ഐ.എസ്.എം മണ്ഡലം പ്രസിഡൻറ് ഷിയാസ് മൗലവി, ടി.എ. അബ്ദുൽ ലത്തീഫ്, ഇക്റാം അലി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.