ഫോർട്ട്​കൊച്ചി കടപ്പുറത്ത് വീണ്ടും കൗമാരക്കാരൻ തിരയിലകപ്പെട്ടു: ലൈഫ് ഗാർഡുകൾ രക്ഷകരായി

മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചി കടപ്പുറത്ത് കുളിക്കാനിറങ്ങുന്ന യുവാക്കള്‍ അപകടത്തിൽപെടുന്നത് പതിവാകുന്നു. ലൈ ഫ് ഗാര്‍ഡുകളുടെ നിർദേശം പാലിക്കാതെ കപ്പൽച്ചാലിലേക്ക് നീന്തുന്നവരാണ് ഇവിടെ പലപ്പോഴും അപകടത്തില്‍പ്പെടുന്നത്. കഴിഞ്ഞ നാല് ഞായറാഴ്ചകളിലായി ഒമ്പതോളംപേര്‍ അപകടത്തിൽപെട്ടെങ്കിലും ഇവരെയെല്ലാം ലൈഫ് ഗാര്‍ഡുകളും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച ഫോര്‍ട്ട്കൊച്ചി വെളി സ്വദേശി നജീബാണ് (16) അപകടത്തില്‍പ്പെട്ടത്. രാവിലെ ഒമ്പതോടെ സൗത്ത് കടപ്പുറത്താണ് സംഭവം. നാവിക പരിശീലനകേന്ദ്രമായ ദ്രോണാചാര്യ ഭാഗത്തേക്ക് നീന്തിയ രണ്ടുപേരെ ലൈഫ് ഗാര്‍ഡുകള്‍ വിലക്കിയെങ്കിലും ഒരാള്‍ തിരികെ കയറുകയും നജീബ് നീന്തിപ്പോകുകയും ചെയ്തു. അടിയൊഴുക്കുള്ള ഭാഗത്തേക്ക് നീന്തിയതിനെത്തുടര്‍ന്ന് ചുഴിയിലകപ്പെടുകയായിരുന്നു. തുടര്‍ന്ന് ലൈഫ് ഗാര്‍ഡുകളായ ലൂക്കാ, സുധീര്‍, ജോബ് തുടങ്ങിയവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. പരിശോധ കർശനമാക്കി; സ്റ്റാൻഡിൽ ബസുകൾ പാർക്കിങ് തുടങ്ങി മട്ടാഞ്ചേരി: കൊച്ചി നഗരസഭ ലക്ഷങ്ങൾമുടക്കി നിർമിച്ച ഫോർട്ട്കൊച്ചി ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസുകൾ പാർക്ക് ചെയ്ത് തുടങ്ങി. ആർ.ടി.ഒ ഉദ്യോസ്ഥർ കണ്ണുരുട്ടിയതോടെയാണ് ബസുകൾ സ്റ്റാൻഡിനകത്തേക്ക് കയറ്റിത്തുടങ്ങിയത്. വിശാലമായ ബസ് സ്റ്റാൻഡിൽ ബസുകൾ കയറ്റാതെ റോഡരികിൽ പാർക്ക് ചെയ്യുന്നത് പലപ്പോഴും അപകടങ്ങൾക്ക് കാരണമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നാട്ടുകാർ അധികൃതർക്ക് പരാതി നൽകിയതോടെയാണ് നടപടിയായത്. ഫോർട്ട്കൊച്ചി സബ് കലക്ടർ മട്ടാഞ്ചേരി ജോയൻറ് ആർ.ടി.ഒക്ക് നിർദേശം നൽകിയതോടെ ആർ.ടി.ഒ ഉദ്യോഗസ്ഥർ സ്റ്റാൻഡിലെത്തിയപ്പോൾ സ്റ്റാൻഡിൽ ബസുകൾ ഒന്നുമില്ലായിരുന്നു. അതേസമയം, ഗതാഗതക്കുരുക്ക് ഒരുക്കി റോഡുകളിൽ ബസുകൾ നിരയായി പാർക്ക് ചെയ്തുകിടക്കുന്നു. ജോയൻറ് ആർ.ടി.ഒ ഷാജി മാധവൻ ബസ് ഡ്രൈവർമാർക്ക് കർശന നിർദേശംനൽകി. അതേസമയം, സ്റ്റാൻഡിൽ മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് തങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി ഡ്രൈവർമാർ ജോയൻറ് ആർ.ടി.ഒയെ അറിയിച്ചു. സ്റ്റാൻഡിൽ കയറുന്ന ബസുകൾ വടക്കുഭാഗത്തുകൂടി പുറത്തിറങ്ങണമെന്ന് നിർദേശമുണ്ടായിരുന്നെങ്കിലും അശാസ്ത്രീയമായ നിർമാണംമൂലം ബസുകൾ ഇറക്കാൻ പ്രയാസപ്പെടുന്നതായി ബസുടമകളും ആർ.ടി.ഒയെ അറിയിച്ചു. വഴിമുടക്കുന്ന രീതിയിൽ കടകൾ ഉള്ളതും പ്രശ്നമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇക്കാര്യങ്ങൾ നഗരസഭ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും ഇവർ പറഞ്ഞു. ഫോർട്ട്കൊച്ചി താലൂക്ക് ഒാഫിസിന് മുന്നിൽ ടൂറിസ്റ്റ് ബസുകൾ, മീൻകയറ്റുന്ന ലോറികൾ എന്നിവയുടെ പാർക്കിങ് അനുവദിക്കില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.