ശില്‍പശാല ഏഴിന്​

കൊച്ചി: ലോക ആരോഗ്യദിനമായ ഏപ്രില്‍ ഏഴിന് വി.പി.എസ് ലേക്ഷോര്‍ ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ ന്യൂട്രീഷ്യന്‍ വിഭാഗം 'ഭക്ഷണക്രമീകരണവും ജനിതക പാരമ്പര്യവും' വിഷയത്തില്‍ ശില്‍പശാല സംഘടിപ്പിക്കും. യു.കെയിലെ റെഡിങ് സര്‍വകലാശാലയിലെ ഡോ. വിമല്‍ എസ്.കരാനി, കോയമ്പത്തൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിജനെറ്റിക്‌സ് സ്ഥാപക ഡയറക്ടര്‍ ജനനി തമിള്‍വാണന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. ആരോഗ്യം, ഫിറ്റ്‌നസ്, രോഗപ്രതിരോധം, ചികിത്സ എന്നിവയില്‍ ന്യൂട്രിജനോമിക്‌സ് എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിലാകും പ്രഭാഷണം. കർഷക തൊഴിലാളി ഫെഡറേഷൻ ലീഡേഴ്സ് ക്യാമ്പ് തൃപ്പൂണിത്തുറ: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡ റേഷൻ മണ്ഡലം ലീഡേഴ്സ് ക്യാമ്പ് ബി.കെ.എം.യു ജില്ല പ്രസിഡൻറ് കമ്പളം രാജപ്പൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എൻ.എൻ. സോമരാജൻ അധ്യക്ഷതവഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി പി.വി. ചന്ദ്രബോസ്, ബി.കെ.എം.യു സംസ്ഥാന കമ്മിറ്റി അംഗം കെ.എം. മത്തായി, കിസാൻ സഭ മണ്ഡലം പ്രസിഡൻറ് കെ.എസ്. പവിത്രൻ, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി അഡ്വ. പി.വി. പ്രകാശൻ എന്നിവർ സംസാരിച്ചു. ബി.കെ.എം.യു മണ്ഡലം സെക്രട്ടറി വി.സി. മണി റിപ്പോർട്ട് അവതരിപ്പിച്ചു. പി.എൻ. പങ്കജാക്ഷൻ സ്വാഗതവും എ.കെ. കാർത്തികേയൻ നന്ദിയും പറഞ്ഞു. രക്തദാന ക്യാമ്പ് മരട്: ജില്ല ബ്ലഡ് ഡൊണേഷൻ ഫോറം, പൊന്നുരുന്നി ലാൽസലാം റോഡ് െറസി. അസോസിയേഷൻ, ഐ.എം.എ എന്നിവയുടെ ആഭിമുഖ്യത്തിൽ വൈറ്റിലയിൽ രക്തദാന ക്യാമ്പ് നടത്തി. ഐ.എം.എ പ്രസിഡൻറ് ഡോ. ജുനൈദ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ജോസ് മാളിയേക്കൽ അധ്യക്ഷതവഹിച്ചു. കൗൺസിലർ രാജീവ് ചന്ദ്രശേഖർ, ഡോ. വി.ഡി. പ്രദീപ്കുമാർ, പൊന്നുരുന്നി രാജീവ് മേനോൻ എന്നിവർ സംസാരിച്ചു. ആർ. രാമകൃഷ്ണൻ സ്വാഗതവും പോൾ പാലത്തിങ്കൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.