പിറവം: ഇറങ്ങേണ്ട സ്റ്റോപ്പിൽ ബസ് നിർത്താത്തത് ചോദ്യംചെയ്ത വിദ്യാർഥിനിയെയും അമ് മയെയും അപമാനിക്കുകയും ഇറങ്ങുമ്പോൾ മുഖത്ത് തുപ്പുകയുംചെയ്ത സംഭവത്തിൽ നീതിതേടി അധ്യാപകരും പി.ടി.എ അംഗങ്ങളും. പിറവം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ സത്യഗ്രഹസമരം നടത്തി.
കഴിഞ്ഞ ദിവസം രാത്രി എട്ടിന് പാഴൂർ മുല്ലൂപ്പടി ജങ്ഷനിലായിരുന്നു സംഭവം. പിറവം എം.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിക്കാണ് സീതത്തോട് വൈറ്റില കെ.എസ്.ആർ.ടി.സി ബസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പാലാ ഡിപ്പോയിലെ കണ്ടക്ടറിൽനിന്ന് ദുരനുഭവം ഉണ്ടായത്. സ്കൂൾ അധികൃതർ പി.ടി.എ യോഗം ചേർന്ന് ജനപ്രതിനിധികളുമായി കൂടിയാലോചിച്ച് സമരത്തിനിറങ്ങുകയായിരുന്നു. നഗരസഭ സ്ഥിരം സമിതി ചെയർമാൻ ജിൽസ് പെരിയപ്പുറം, പി.ടി.എ പ്രസിഡൻറ് സി.പി. ടൈറ്റസ്, വൈസ് പ്രസിഡൻറ് സോണി തോമസ്, ഷാജി പൗലോസ്, സ്കൂൾ മാനേജർ പി.സി. ചിന്നക്കട്ടി, സ്റ്റാഫ് സെക്രട്ടറി സൈബി സി. കുര്യൻ, പ്ലസ് ടു പ്രിൻസിപ്പൽ എ.എ. ഓനൻകുഞ്ഞ്, ഷാജി വർഗീസ്, പി.ടി. രാജു എന്നിവർ നേതൃത്വം നൽകി.
വൈകീട്ട് വരെ യു.പി ക്ലാസ് പരീക്ഷക്ക് ശേഷമായിരുന്നു സമരം. കണ്ടക്ടറെ സസ്പെൻറ് ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി എം.ഡിക്കും വകപ്പുമന്ത്രിക്കും പിറവം എം.എൽ.എ അനൂപ് ജേക്കബ് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.