സി.ഐ.എസ്.എഫ്​ ജവാ​െൻറ ആത്​മഹത്യ ശ്രമം; കാരണം മേലധികാരികളുടെ പീഡനമെന്ന്​

തൃപ്പൂണിത്തുറ: സി.ഐ.എസ്.എഫ് ജവാൻ കൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതിന് പിന്നിൽ വകുപ്പ് മേലധികാരികളുടെ പ ീഡനമെന്ന് ആരോപണം. കൊച്ചി വെലിങ്ടൺ ഐലൻഡിലെ ക്വാർേട്ടഴ്സിൽ താമസിക്കുന്ന ആന്ധ്ര സ്വദേശി ഗംഗാധറാണ് ഇരുമ്പനം സി.ഐ.എസ്.എഫ് എൻക്വയറി ഓഫിസിലെ കുളിമുറിയിൽ ആത്മഹത്യക്ക് ശ്രമിച്ചത്. തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഏതാനും ദിവസം മുമ്പ് ഡ്യൂട്ടി കഴിഞ്ഞ് ഇയാൾ ഏൽപ്പിച്ച തോക്കി​െൻറ ഫയർപിൻ നഷ്ടപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഫയർപിൻ എങ്ങനെയാണ് നഷ്ടപ്പെട്ടതെന്ന് ഇയാൾക്ക് അറിയില്ല. എന്നാൽ, മെറ്റാരു ജവാ​െൻറ പേര് പറയണമെന്ന് അേന്വഷണ ഉദ്യോഗസ്ഥർ നിർബന്ധിച്ചതിനെത്തുടർന്നാണ് സഹികെട്ട് കുളിമുറിയിൽ ബ്ലേഡ് ഉപയോഗിച്ച് കൈത്തണ്ട മുറിച്ചത്. തൃപ്പൂണിത്തുറ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. സമഗ്ര അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി പി.വി. ചന്ദ്രബോസ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.