200 കിലോ അനധികൃത പുകയില ഉൽപന്നങ്ങളുമായി ഒരാൾ പിടിയിൽ

കൊച്ചി: ചേരാനല്ലൂരിൽ 200 കിലോഗ്രാം അനധികൃത പുകയില ഉൽപന്നങ്ങളുമായി ഒരാൾ പിടിയിലായി. ചേരാനല്ലൂർ ഇടയക്കുന്നം പോട്ടേക്കാട് വീട്ടിൽ ഷംസുദ്ദീനാണ് എക്‌സൈസ് സ്‌പെഷൽ സ്ക്വാഡി​െൻറ പിടിയിലായത്. 30,000 പാക്കറ്റ് ഹാൻസും മറ്റ് പുകയില ഉൽപന്നങ്ങളും പിടിച്ചെടുത്തു. പലചരക്കുകടയിൽ പുകയില ഉൽപന്നങ്ങൾ വൻതോതിൽ സൂക്ഷിച്ച് വിൽപന നടത്തുകയായിരുന്നു. പൊള്ളാച്ചിയിലും മറ്റും നേരിട്ടുപോയി വാങ്ങി കാർ, പിക്അപ് വാഹനങ്ങളിൽ ഒളിച്ചുകടത്തിയാണ് ഉൽപന്നങ്ങൾ എത്തിച്ചിരുന്നത്. വാഹനങ്ങളുടെ ബാക്സീറ്റ് ഇളക്കിമാറ്റി ചാക്കിനകത്താക്കി മുകളിൽ പച്ചക്കറിെവച്ച് പരിശോധനയിൽ സംശയം തോന്നാത്ത തരത്തിലായിരുന്നു കടത്തിയിരുന്നത്. കടക്കുള്ളിൽ രഹസ്യഅറ നിർമിച്ച് അതിനുള്ളിലാണ് ഉൽപന്നങ്ങൾ സൂക്ഷിച്ചത്. തമിഴ്‌നാട്ടിൽനിന്ന് ഒരുലക്ഷം രൂപക്ക് വാങ്ങി കേരളത്തിൽ വിൽക്കുമ്പോൾ നാലുലക്ഷം വരെ ലാഭം കിട്ടിയിരുന്നതായും പ്രതി പറഞ്ഞു. നിയമവിരുദ്ധ പ്രവർത്തങ്ങൾക്ക് മുമ്പും ഇയാൾക്കെതിരെ ചേരാനല്ലൂർ പൊലീസിൽ കേസുണ്ട്. സ്‌പെഷൽ സ്ക്വാഡ് എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി. സുരേഷി​െൻറ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എക്‌സൈസ് ഇൻസ്‌പെക്ടർ പി. ശ്രീരാജ്, പ്രിവൻറീവ് ഓഫിസർ ജയ്മാത്യു, സിവിൽ എക്‌സൈസ് ഓഫിസർ സിദ്ധാർഥകുമാർ, വിപിൻദാസ്, രതീഷ് എന്നിവരുമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.