പുസ്​തക പ്രകാശനം

കാലടി: മലയാളിയുടെ ഗൃഹാതുരത്വമുണർത്തുന്ന ചിന്തകളുടെ പ്രതീകമാണ് ആകാശവാണിയെന്നും ദൃശ്യമാധ്യമങ്ങളുടെ പ്രളയത് തെ അതിജീവിച്ച് ആകാശവാണി പഴയകാല പ്രതാപം വീണ്ടെടുക്കുമെന്നും കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല മലയാളവിഭാഗം മേധാവി ഡോ. വത്സലൻ വാതുശ്ശേരി പറഞ്ഞു. രാധ മുരളീധരൻ തയാറാക്കിയ 'ആകാശവാണിക്ക് സ്നേഹപൂർവം' പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ആകാശവാണി കൊച്ചി എഫ്.എം നിലയം േപ്രാഗ്രാം എക്സിക്യൂട്ടിവ് ശ്രീകുമാർ മുഖത്തല പുസ്തകം ഏറ്റുവാങ്ങി. ലൈബ്രറി പ്രസിഡൻറ് കെ.ബി. സാബു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. തുളസി, കേരള ലളിതകല അക്കാദമി മുൻ സെക്രട്ടറി ശ്രീമൂലനഗരം മോഹൻ, പി. തമ്പാൻ, ഉഷ മാനാട്ട്, ഷാജി തൈക്കൂട്ടത്തിൽ, എം.ആർ. വിദ്യാധരൻ, സിജിത ബാബു, പ്രിയ ഉദയൻ എന്നിവർ സംസാരിച്ചു. ആയിഷ ഫൗസിക് കടുക്കാപ്പിള്ളി കവിത ആലപിച്ചു. കാലടി എസ്.എൻ.ഡി.പി ലൈബ്രറിയിലെ ബുധസംഗമം സാംസ്കാരിക കൂട്ടായ്മ ആകാശവാണി കൊച്ചി എഫ്.എം നിലയത്തി​െൻറ രജതജൂബിലി ഉപഹാരമായാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.