ഇടതുപക്ഷ പിന്തുണ​േയാടെയുള്ള സർക്കാർ കേന്ദ്രത്തിലെത്തും ^മന്ത്രി ജി. സുധാകരൻ

ഇടതുപക്ഷ പിന്തുണേയാടെയുള്ള സർക്കാർ കേന്ദ്രത്തിലെത്തും -മന്ത്രി ജി. സുധാകരൻ ചാരുംമൂട്: ഇടതുപക്ഷ പിന്തുണയോടെ മതനിരപേക്ഷ സർക്കാറാണ് അടുത്തതായി കേന്ദ്രത്തിൽ അധികാരത്തിൽ വരാൻ പോകുന്നതെന്ന് പൊതുമരാമത്തുമന്ത്രി ജി. സുധാകരൻ. മാവേലിക്കര നിയമസഭ മണ്ഡലം തെരെഞ്ഞടുപ്പ് കൺെവൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ എം.പിമാർ കൈപൊക്കിയാൽ മാത്രമേ രാഹുൽ ഗാന്ധിക്കോ സോണിയ ഗാന്ധിക്കോ ഇന്ത്യയുടെ പ്രധാനമന്ത്രി ആകാൻ കഴിയൂ. ആ യാഥാർഥ്യം ഉൾക്കൊണ്ടാണ് ഇത്തവണത്തെ ജനങ്ങളുടെ വോട്ടെന്നും സുധാകരൻ പറഞ്ഞു. വർഗീയതയെ ചെറുക്കാൻ കേരളത്തിലെ പിണറായി സർക്കാർ വികസനം ആയുധമാക്കുകയാണ്. മാവേലിക്കര ലോക്സഭ മണ്ഡലം തിരിച്ചുപിടിക്കുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കെ. രാഘവൻ അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി ചിറ്റയം ഗോപകുമാർ, പി. പ്രസാദ്, ടി.ജെ. ആഞ്ചലോസ്, സി.എസ്. സുജാത, ആർ. രാജേഷ്, എൻ. രവിന്ദ്രൻ, ജി. ഹരിശങ്കർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.