രാജു നാരായണസ്വാമിയെ മാറ്റിയതിന്​ ഹൈകോടതി സ്​റ്റേ

െകാച്ചി: ചെയർമാൻ രാജു നാരായണ സ്വാമിയെ നാളികേര വികസന ബോർഡിൽനിന്ന് മാതൃസ്ഥാപനത്തിലേക്ക് തിരിച്ചയച്ച ഉത്തരവ് നടപ്പാക്കുന്നതിന് ഹൈകോടതിയുടെ സ്റ്റേ. ഉത്തരവ് ചോദ്യം ചെയ്ത് സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിൽ നൽകിയ ഹരജിയിൽ നടപടിയുണ്ടായില്ലെന്നും സി.എ.ടിയോട് ഉത്തരവിന് നിർദേശിക്കണമെന്നും ആവശ്യപ്പെട്ട് രാജു നാരായണ സ്വാമി നൽകിയ ഹരജിയിലാണ് സ്റ്റേ ഉത്തരവുണ്ടായത്. ബോർഡ് ചെയർമാനായി 2017 േമയിൽ ചുമതലയേറ്റ് ആറുമാസത്തിനകം നീക്കാൻ ശ്രമം ആരംഭിച്ചതായി ഹരജിയിൽ പറയുന്നു. നിയമിക്കപ്പെട്ടാൽ കാലാവധി പൂർത്തിയാക്കും മുമ്പ് പിരിച്ചുവിടാൻ വ്യവസ്ഥയില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി സി.എ.ടിയെ സമീപിച്ചെങ്കിലും സ്ഥലംമാറ്റ ഉത്തരവ് ഉണ്ടായിട്ടില്ലെന്നും ഹരജിക്കാര​െൻറ ആശങ്ക മാത്രമാണെന്നും ചൂണ്ടിക്കാട്ടി ഹരജി തീർപ്പാക്കി. ഇതിന് പിന്നാലെ മാതൃവകുപ്പിേലക്ക് മാറ്റി ഉത്തരവിറങ്ങി. സി.എ.ടിയെ സമീപിച്ചപ്പോൾ കേസ് മാർച്ച് എട്ടിലേക്ക് മാറ്റി. എന്നാൽ, ഇടക്കാല ഉത്തരവ് ഉണ്ടായില്ല. കേന്ദ്ര മന്ത്രാലയത്തിെലയും ബംഗളൂരുവിലെ നാളികേര ബോർഡ് ഒാഫിസിെലയും ഉദ്യോഗസ്ഥർക്കെതിരെ അഴിമതി ആരോപിച്ചതിനാണ് തനിക്കെതിരെ നീക്കമുണ്ടായതെന്നും ഹരജിയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.