കോതമംഗലം: പൂയംകുട്ടി വനത്തിൽ കുത്തുകൂടി ചെരിഞ്ഞ ആനയുടെ കൊമ്പുകൾ തിരുവനന്തപുരത്തേക്ക്. കഴിഞ്ഞ ഞായറാഴ്ചയാണ് പ ൂയംകുട്ടി ആറിന് സമീപം ഉൾവനത്തിൽ ഉദ്ദേശം 30 വയസ്സുള്ള കാട്ടാനയുടെ നാലുദിവസം പഴക്കമുള്ള ജഡം കാണപ്പെട്ടത്. തൃശൂർ അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. ഡേവിഡ്, കോട്ടയം അസിസ്റ്റൻറ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. കിഷോർ എന്നിവരുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച പോസ്റ്റ്മോർട്ടം നടത്തി കൊമ്പുകൾ എടുത്തശേഷം ജഡം വനത്തിൽതന്നെ സംസ്കരിക്കുകയായിരുന്നു. ഒന്നേകാൽ മീറ്റർ നീളമുള്ള വലിയ കൊമ്പാണ് ചെരിഞ്ഞ ആനയുടെ ജഡത്തിൽനിന്ന് എടുത്തുമാറ്റിയത്. കൊമ്പുകളുടെ വലുപ്പം, തൂക്കം, ഘടന എന്നിവ തിട്ടപ്പെടുത്തിയശേഷം കുട്ടമ്പുഴ റേഞ്ച് ഓഫിസർക്ക് കൈമാറി. തുടർന്ന് കൊമ്പുകൾ തിരുവനന്തപുരത്ത് വനം വകുപ്പിെൻറ സ്ട്രോങ് റൂമിലേക്ക് മാറ്റും. ചെരിഞ്ഞ കാട്ടാനകളുടെയും നാട്ടാനകളുേടതുമായി രണ്ട് ടൺ ആനക്കൊമ്പാണ് തിരുവനന്തപുരത്തെ വനം വകുപ്പിെൻറ സ്ട്രോങ് റൂമിൽ സൂക്ഷിക്കുന്നത്. 1991ലെ വന്യജീവി നിയമപ്രകാരം ഇത് ലേലം ചെയ്യാനോ വിൽക്കാനോ വനം വകുപ്പിന് കഴിയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.