കോതമംഗലം: ഇടമലയാർ ആനവേട്ടക്കേസിൽ പിടിയിലായവരെ വിട്ടുകിട്ടാൻ അന്വേഷണസംഘം കൊൽക്കത്തക്ക് തിരിച്ചു. കേസിലെ പ്രധ ാന പ്രതികളിൽ ഒരാളായ തിരുവനന്തപുരം സ്വദേശിനി 'കൽക്കത്ത തങ്കച്ചി' എന്ന സിന്ധുവിെൻറ ഭർത്താവ് സുധീഷ് ചന്ദ്രബാബുവും മകൾ അമിതയും ആനക്കൊമ്പുകളും ശിൽപങ്ങളുമായി കഴിഞ്ഞദിവസം കൊൽക്കത്തയിൽ പിടിയിലായിരുന്നു. ഇടമലയാർ ആനവേട്ടക്കേസിൽ നേരിട്ട് ഇവർ പ്രതി ചേർക്കപ്പെട്ടിട്ടില്ലെങ്കിലും പ്രധാന പ്രതിയുടെ അടുത്ത ബന്ധുക്കൾ എന്ന നിലയിൽ തങ്കച്ചിയിലേക്ക് എത്താൻ ഇവരെ ചോദ്യം ചെയ്താൽ കഴിയുമെന്ന വിശ്വാസത്തിൽ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം കോതമംഗലം കോടതിയിൽ അപേക്ഷ സമർപ്പിക്കുകയായിരുന്നു. കോടതിയുടെ അനുമതി ലഭിച്ച തുണ്ടം ആർ.ഒ സിജോ സാമുവലിെൻറ നേതൃത്വത്തിൽ െകാൽക്കത്തക്ക് തിരിച്ചു. കൽക്കത്ത തങ്കച്ചിയെ കണ്ടെത്താനാവാത്തതിനാൽ പിടിയിലായ പ്രതികളെ െവച്ച് അേന്വഷണസംഘം കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. ആനവേട്ടക്കാരോടൊപ്പം പാചകക്കാരനായി പോയ വനം വകുപ്പ് മുൻ വാച്ചർ കളരിക്കുടി കുഞ്ഞുമോെൻറ കുറ്റസമ്മത മൊഴിയാണ് ഇടമലയാർ ആനവേട്ടക്കേസിന് തുടക്കമിട്ടത്. 2014 സെപ്റ്റംബർ മുതൽ കുട്ടമ്പുഴ സ്വദേശികളായ ഐക്കര വാസു, പുത്തൻപുരക്കൽ എൽദോസ്, ഒറവുങ്ങചാലിൽ ജിജോയെന്ന ആണ്ടികുഞ്ഞ്, റെജി, ജോർജ്കുട്ടി എന്നിവരടങ്ങുന്ന ആനവേട്ട സംഘത്തോടൊപ്പം പാചകക്കാരനായി ഇടമലയാർ, കരിമ്പാനി, തുണ്ടം, പൂയംകുട്ടി വനങ്ങളിൽ പോയി കാട്ടാനകളെ വേട്ടയാടി കൊമ്പെടുെത്തന്നാണ് കുറ്റസമ്മത മൊഴി. ഇതേതുടർന്ന് അഡീഷനൽ സി.സി.എഫ് (വിജിലൻസ്) സുരേന്ദ്രകുമാറിെൻറ നേതൃത്വത്തിൽ ഡി.എഫ്.ഒ മാരായ എസ്. വിജയാനന്ദ്, സുനിൽ പാമിടി, എൻ. രാജേഷ് എന്നിവരടങ്ങുന്ന സംഘം ആനവേട്ടക്കേസിെൻറ അേന്വഷണത്തിന് 2015 ജൂണിൽ തുടക്കമിട്ടത്. അന്വേഷണത്തിൽ കേസിന് രാജ്യാന്തര ബന്ധമുണ്ടെന്ന് സംഘത്തിന് ബോധ്യമാകുകയും അേന്വഷണം ഡൽഹി, കൊൽക്കത്ത, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. തുടരേന്വഷണത്തിൽ പ്രതികളുടെ എണ്ണം എഴുപതോളമായി. നിരവധി ആനക്കൊമ്പുകളും കൊമ്പിൽ തീർത്ത ശിൽപങ്ങളും അേന്വഷണസംഘം കണ്ടെടുക്കുകയും നിരവധിപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനിടയിലാണ് 2015 ജൂലൈ 18ന് ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഐക്കര വാസുവിനെ മഹാരാഷ്ട്രയിലെ ഫാം ഹൗസിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതോടെ അേന്വഷണം വഴിമുട്ടിയെങ്കിലും നിരവധി പ്രതികളെ പിടികൂടാനും തൊണ്ടികൾ കണ്ടെടുക്കാനും സംഘത്തിന് കഴിഞ്ഞിരുന്നു. നാല് കോടതികളിലായി ഇടമലയാർ ആനവേട്ടയുമായി ബന്ധപ്പെട്ട് 18 കേസിലാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. കേസുകളിൽ പലതിലും വിചാരണ നടന്നുവരുകയുമാണ്. എന്നാൽ, പല കേസിലും സാക്ഷികൾ കൃത്യമായി ഹാജരാകാത്തതിനാൽ വിചാരണ നീണ്ടുപോകുന്ന അവസ്ഥയാണുള്ളത്. തങ്കച്ചിയെ പിടികൂടി ചോദ്യം ചെയ്യാൻ കഴിഞ്ഞാൽ കേസിൽ ഇനിയും പ്രതികളുടെ എണ്ണം കൂടുന്നതോടൊപ്പം തുടരേന്വഷണവും വേണ്ടിവരുമെന്ന നിലയിലാണിപ്പോൾ അന്വേഷണസംഘം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.