കൊച്ചി: ധനം ബിസിനസ് മാഗസിന്‍ ധനം റീെട്ടയിലർ ബ്രാന്‍ഡ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ്-2019 സംഘടിപ്പിച്ചു. ബിഗ് ബാസ ്‌കറ്റ് ഡോട്ട്‌കോം സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടിവ് ഒാഫിസറുമായ ഹരി മേനോന്‍ ഉദ്ഘാടനം ചെയ്തു. റീെട്ടയിലർ ഓഫ് ദി ഇയര്‍-2018 പുരസ്‌കാരം ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന് സമ്മാനിച്ചു. കേരള റീെട്ടയിലർ ബ്രാന്‍ഡ് ഓഫ് ദി ഇയര്‍ ജോസ്‌കോ ജ്വല്ലേഴ്സാണ്. മറ്റുപുരസ്‌കാരങ്ങള്‍: റെയ്മണ്ട് (ഫ്രാഞ്ചൈസി ബ്രാന്‍ഡ് ഓഫ് ദി ഇയര്‍), സപ്ലൈകോ (എഫ്.എം.സി.ജി റീെട്ടയിലർ ഓഫ് ദി ഇയര്‍), സ്വിസ് ടൈം ഹൗസ് (ബെസ്റ്റ് റീെട്ടയിലർ 2018-ലക്ഷ്വറി പ്രോഡക്ട്സ്), ഇന്‍ഡസ് മോട്ടോഴ്സ് (ബെസ്റ്റ് റീെട്ടയിലർ 2018-ഓട്ടോമൊൈബല്‍സ്), ഡോ. ചാക്കോച്ചന്‍ മത്തായി (എക്സലന്‍സ് ഇന്‍ റീെട്ടയിലർ മെൻററിങ്). പ്രഫ. എബ്രഹാം കോശി, മലബാര്‍ ഗ്രൂപ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ എം.പി. അഹമ്മദ്, സ്വപ്നില്‍ മറാത്തെ, പി.എസ്. മണി, ടിനി ഫിലിപ്, വി.കെ.സി ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ വി. നൗഷാദ്, ഡോ. ചാക്കോച്ചന്‍ മത്തായി, വി.എ. ശ്രീകുമാര്‍ മേനോൻ എന്നിവര്‍ സംസാരിച്ചു. ഈസ്റ്റേണ്‍ ഗ്രൂപ് ചെയര്‍മാന്‍ നവാസ് മീരാന്‍, പ്രഫ. ജോഷി ജോസഫ് എന്നിവർ പാനല്‍ ചര്‍ച്ച നിയന്ത്രിച്ചു. അജ്മല്‍ ബിസ്മി ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ വി.എ. അജ്മല്‍, സിവ മെറ്റേണിറ്റി വെയര്‍ സാരഥി മെയ് ജോയ്, കൊട്ടാരം ട്രേഡിങ് കമ്പനി മാനേജിങ് ഡയറക്ടര്‍ ആൻറണി കൊട്ടാരം, ബ്രാഹ്മിന്‍സ് ഫുഡ്സ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ശ്രീനാഥ് വിഷ്ണു, റെയ്മണ്ട് ലിമിറ്റഡ് റീെട്ടയിൽ സൗത്ത് ഇന്ത്യ ഹെഡ് ശശീന്ദ്രന്‍ നായര്‍, ഇന്‍ഡസ് മോട്ടോര്‍ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ അഫ്ദല്‍ അബ്ദുൽ വഹാബ്, ബൈഫ ഡ്രഗ് ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ അജയ് ജോര്‍ജ് വര്‍ഗീസ്, സെക്യുറ ഡെവലപ്പേഴ്സ് മാനേജിങ് ഡയറക്ടര്‍ എം.എ. മെഹബൂബ് എന്നിവര്‍ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.