വിദ്യാർഥിനിയുടെ മുഖത്ത് തുപ്പിയ സംഭവം: കണ്ടക്​ടർ അറസ്​റ്റിൽ

പിറവം: വിദ്യാർഥിനിയുടെ മുഖത്ത് തുപ്പിയ സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നതോടെ പൊലീസ് കെ.എസ്.ആർ.ടി.സി കണ്ടക്ടറെ അറസ്റ്റ് ചെയ്തു. പാലാ ഡിപ്പോയിലെ കണ്ടക്ടർ എം. പ്രവീണിനെയാണ് (43) പിറവം പൊലീസ് അറസ്റ്റ് ചെയ്തത്. മജിസ്ട്രേറ്റി​െൻറ മുന്നിൽ ഹാജരാക്കിയ കണ്ടക്ടറെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞദിവസം രാത്രി എട്ടിന് പാഴൂർ മുല്ലൂപ്പടി ജങ്ഷനിലായിരുന്നു സംഭവം. പിറവം എം.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥിനിക്കാണ് കഴിഞ്ഞദിവസം സീതത്തോട്-വൈറ്റില കെ.എസ്.ആർ.ടി.സി ബസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടറിൽനിന്ന് മോശം അനുഭവമുണ്ടായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.