കാഴ്ചവസന്തമൊരുക്കി ദേശാടനക്കിളിക്കൂട്ടം പറന്നെത്തി

പള്ളുരുത്തി: കുമ്പളങ്ങി-ചെല്ലാനം പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ വാൽമുതുകിൽ വിസ്മയക്കാഴ്ചയൊരുക്കി ദേശാ ടനക്കിളിക്കൂട്ടം പറന്നെത്തി. ദേശാടന പക്ഷികളായ അമേരിക്കൻ പെലിക്കൻ, പുള്ളിച്ചുണ്ടൻ താറാവ്, പച്ച എരണ്ട, ചൂളൻ എരണ്ട, വാലൻ എരണ്ട, ബുൾബുൾ, പെയ്ൻറഡ് സ്റ്റോർക്ക് തുടങ്ങിയവ കൂട്ടത്തോടെയാണ് എത്തിയിരിക്കുന്നത്. എരണ്ടകളാകട്ടെ കുഞ്ഞുങ്ങൾ അടക്കമാണ് എത്തിയിരിക്കുന്നത്. വിദേശ ഇനമായ പുള്ളിച്ചുണ്ടൻ താറാവാണ് കൂടുതലും എത്തിയിരിക്കുന്നത്. ഒരേ സമയം പറക്കാനും നീന്താനും വെള്ളത്തിൽ മുങ്ങി ഇര തേടാനുമുള്ള കഴിവ് ഇവക്കുണ്ട്. ഈ താറാവി​െൻറ മറ്റൊരു പേരാണ് പാത്തഎരണ്ട. പാകിസ്താനിലും ജപ്പാനി​െൻറ തെക്കു ഭാഗത്തുമാണ് ഇവയെ കൂടുതലായി കാണുന്നതെന്ന് പക്ഷി നിരീക്ഷകർ പറയുന്നു. ഏകദേശം 63 സ​െൻറീ മീറ്റർ നീളവും ഒന്നര കിലോ തൂക്കവും ഈ ഇനം താറാവിനുണ്ട്. കേരളത്തിൽ അപൂർവമായി എത്തുന്ന ഇനമാണ് വാലൻ എരണ്ട. യൂറോപ്പി​െൻറ വടക്കുഭാഗങ്ങളിലും വടക്കേ അമേരിക്കയിലുമാണ് ഇവയെ വ്യാപകമായി കാണുന്നത്. ഇതി​െൻറ കൂർത്ത വാലുകളാണ് വാലൻ എരണ്ട എന്ന പേര് ലഭിക്കാൻ കാരണമായത്. വലിയ ചിറകുകളും നീളമുള്ള കഴുത്തും ചെറിയ തലയുമാണ് ഇവക്കുള്ളത്. നീലകലർന്ന ചാരനിറത്തിലുള്ള കൊക്കുകളും ചാരനിറത്തിലുള്ള കാലുകളുമാണ് വാലൻ എരണ്ടക്കുള്ളത്. വാൽമുതുകിലെ വയൽ വരമ്പുകളിലും തെങ്ങോലകളിലും മരച്ചില്ലകളിലും ദേശാടനക്കിളികൾ വിഹരിക്കുന്നത് പതിവായതിനാൽ പ്രദേശം വനംവകുപ്പി​െൻറ നിരീക്ഷണത്തിലാണ്. മൂന്നുവർഷം മുമ്പ് അമേരിക്കൻ പെലിക്കൻ പക്ഷികൾ വാൽമുതുകിൽ കൂടുകൂട്ടി മുട്ടയിട്ട സംഭവവും ഉണ്ടായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.