മോറക്കാല-പാപ്പാറക്കടവ്​ റോഡിലെ ഗതാഗതക്കുരുക്കിന്​ പരിഹാരമില്ല

പള്ളിക്കര: കുന്നത്തുനാട് ഗ്രാമപഞ്ചായത്തിലെ പറക്കോട്-പാപ്പാറക്കടവ് റോഡിൽ മോറക്കാല മുതൽ പാപ്പാറക്കടവ് വരെ ഗതാഗതക്കുരുക്ക് രൂക്ഷം. ഇൗഭാഗത്ത് 300 മീറ്റർ ദൂരം റോഡിന് നാലുമീറ്റർ വീതിയേ ഉള്ളൂ. അതിനാൽ ഇരുഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. പലപ്പോഴും മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണിവിടെ. ഇൻഫോപാർക്ക്, ബ്രഹ്മപുരം, പിണർമുണ്ട, കാക്കനാട് ഭാഗത്തേക്കുള്ള എളുപ്പവഴിയായതിനാൽ ധാരാളം വാഹനങ്ങളാണ് കിഴക്കൻഭാഗത്തുനിന്ന് ഈ റോഡിലൂടെ വരുന്നത്. ഇരുവശത്തുമുള്ള പുറമ്പോക്കുഭൂമി സ്വകാര്യവ്യക്തികളിൽനിന്ന് ഒഴിപ്പിച്ചെടുത്ത് റോഡി​െൻറ വീതികൂട്ടണമെന്ന് പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെെട്ടങ്കിലും തുടർനടപടി ഉണ്ടായില്ല. പഞ്ചായത്ത് അധികൃതർ പലതവണ താലൂക്ക് റീസർവേ ഓഫിസുമായി ബന്ധപ്പെട്ടിട്ടും ഒരു നടപടിയും ഇക്കാര്യത്തിൽ ബന്ധപ്പെട്ടവർ എടുക്കുന്നിെല്ലന്നാണ് ആരോപണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.