സംഗമം ദക്ഷിണ കേരള നേതൃസമ്മേളനം നാളെ ആലപ്പുഴയിൽ

ആലപ്പുഴ: സുരക്ഷ, സമൃദ്ധി, സ്വയം പര്യാപ്തത എന്നീ ലക്ഷ്യങ്ങളോടെ 2010 മുതൽ സംസ്ഥാനത്ത് പലിശരഹിതമായി പ്രവർത്തിക്കുന്ന 'സംഗമം അയൽക്കൂട്ടായ്മ' ദക്ഷിണ കേരള നേതൃ സമ്മേളനം ശനിയാഴ്ച ആലപ്പുഴയിൽ നടക്കും. രാവിലെ 9.30 മുതൽ വൈകീട്ട് 4.30 വരെ മുനിസിപ്പൽ ടൗൺഹാളിൽ സംരംഭകത്വ സദസ്സ്, വ്യക്തിത്വ വികസന ക്ലാസ്, പാനൽ ചർച്ച, എൻ.ജി.ഒ.കളെയും അയൽക്കൂട്ടങ്ങളെയും ആദരിക്കൽ, കലാവിരുന്ന് തുടങ്ങിയവ നടക്കും. നിലവിൽ 150 ലേറെ ഏജൻസികൾക്ക് കീഴിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന3000 അയൽക്കൂട്ടായ്മകളുണ്ടെന്ന് ഇൻഫാക് സസ്റ്റെയിനബിൾ ഡവലപ്മ​െൻറ് സൊസൈറ്റി സെക്രട്ടറി കെ.ബഷീർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജാതിമതഭേദമന്യേ ആർക്കും അയൽക്കൂട്ടങ്ങളിൽ അംഗങ്ങളാവാം. 5000 രൂപ മുതൽ ലക്ഷം രൂപ വരെ വായ്പ നൽകുന്ന അയൽക്കൂട്ടായ്മകൾ സംസ്ഥാനത്തുണ്ട്. ഓരോ പ്രദേശെത്തയും എൻ.ജി.ഒകളാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്. പുരുഷൻമാർക്ക് മാത്രമുള്ള സ്വയംസഹായ സംഘങ്ങളും കുട്ടികൾക്കുവേണ്ടി ബാലസഭകളും പ്രവർത്തിക്കുന്നുണ്ട്. ബാലസഭകളിൽ സമ്പാദ്യ ശേഖരണം മാത്രമേയുള്ളൂ. വായ്പ നൽകുന്നില്ല. നേതൃസമ്മേളനത്തിൽ ജമാഅെത്ത ഇസ്ലാമി കേരള അമീർ എം.ഐ.അബ്്ദുൽ അസീസ്, ജനറൽ സെക്രട്ടറി എം.കെ. മുഹമ്മദലി, ഇൻഫാക് ചെയർമാൻ ടി.കെ.ഹുസൈൻ, ഈസ്റ്റേൺ ഗ്രൂപ് എം.ഡി. നവാസ് മീരാൻ, വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി കെ.എ. ഷഫീഖ്, വാർഡ് കൗൺസിലർമാരായ കവിത, ലൈല, ജമാഅെത്ത ഇസ്ലാമി വനിത വിഭാഗം സംസ്ഥാന കമ്മിറ്റിയംഗം സമീന അഫ്സൽ, ജില്ല പ്രസിഡൻറ് കെ.കെ. സഫിയ, ഇൻഫാക് ജനറൽ സെക്രട്ടറി അബ്ദുല്ലത്തീഫ് മാറഞ്ചേരി തുടങ്ങിയവർ പെങ്കടുക്കും. ജമാഅെത്ത ഇസ്ലാമി ജില്ല സെക്രട്ടറി ഫസലുദ്ദീൻ, പി.ആർ. സെക്രട്ടറി കെ.എം. റഷീദ്, ജില്ല സമിതിയംഗം അബ്്ദുൽ ലത്തീഫ് , അസി. കൺവീനർ ഹബീബ് കരൂർ, മീഡിയ കൺവീനർ സജീർ ഹസൻ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.