മൂവാറ്റുപുഴ: നിർമാണ പ്രവർത്തനങ്ങളിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ റോഡ് നിർമാണം തടഞ്ഞു. പാ യിപ്ര സ്കൂൾപടി -കല്ലുപാലം റോഡ് നിർമാണമാണ് നാട്ടുകാർ സംഘടിച്ചെത്തി തടഞ്ഞത്. രണ്ടു കോടിയോളം ചെലവഴിച്ച് നിർമിക്കുന്ന രണ്ട് കിലോമീറ്റർ റോഡിെൻറ നിർമാണ പ്രവർത്തനങ്ങൾ അശാസ്ത്രീയമാെണന്നാരോപിച്ചായിരുന്നു തടഞ്ഞത്. മാസങ്ങൾക്ക് മുമ്പ് നിർമാണമാരംഭിച്ച റോഡിെൻറ പണി ആദ്യം മുതൽ തന്നെ കരാറുകാരെൻറ താൽപര്യമനുസരിച്ചായിരുന്നു ചെയ്തിരുന്നത്. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയായിരുന്നു നിർമാണം. ആവശ്യത്തിന് ടാറും മറ്റുവസ്തുക്കളും ചേർക്കാതെയുള്ള നിർമാണപ്രവർത്തനങ്ങൾ കണ്ടതോടെ നാട്ടുകാർ പണി തടയുകയായിരുന്നു. നടന്നുപോകുമ്പോൾ പോലും പുതിയ ടാറിങ് പൊളിഞ്ഞു പോകാൻ തുടങ്ങി. ഈ രീതിയിൽ റോഡ് നിർമിക്കേണ്ടന്നറിയിച്ച് നാട്ടുകാർ രംഗത്തെത്തുകയായിരുന്നു. തച്ചുകുന്ന് ഭാഗത്ത് റോഡ് ഉയർത്തി മഴവെള്ളം പുരയിടത്തിലേക്ക് ഒഴുകിയെത്തുന്നത് തടയുന്നതിനുളള നടപടിയും സ്വീകരിച്ചില്ല. ഇതേതുടർന്ന് നാട്ടുകാർ ഇവിടെയും സംഘടിച്ചെത്തി നിർമാണം തടഞ്ഞു. ഒടുവിൽ പൊലീസെത്തി പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയതോടെയാണ് നാട്ടുകാർ പിരിഞ്ഞുപോയത്. നിർമിക്കുമ്പോൾ തന്നെ ടാറിങ് പൊളിഞ്ഞെന്ന പരാതിയുയർന്നിട്ടും തിരിഞ്ഞു നോക്കാത്ത പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ നടപടിയും വിവാദമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.