മൂവാറ്റുപുഴ: എസ്.ഡി കോൺവെൻറിൽനിന്ന് ദുരൂഹസാഹചര്യത്തിൽ കാണാതായ യുവതിയെയും മക്കളെയും തമിഴ്നാട്ടിൽനിന്നും പൊലീസ് കണ്ടെത്തി. വെല്ലൂർ ജില്ലയിലെ ജോലാർപെട്ട് എന്ന സ്ഥലത്ത് ആശുപത്രിയിൽ ജോലിചെയ്തുവരുകയായിരുന്നു. കഴിഞ്ഞ ജനുവരി 17നാണ് കോൺവെൻറിൽനിന്ന് കർണാടക സ്വാദേശിയായ യുവതിയെയും മക്കളെയും കാണാതായത്. ആലുവ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജവഹർ ജനാർദും സംഘവും സൈബർ സെല്ലിെൻറ സഹായത്തോടെ ചെന്നൈ, വെല്ലൂർ ജില്ലകളിൽ ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്. ബാംഗ്ലൂർ എസ്.ഡി കോൺവെൻറിൽ വളർന്ന അനാഥയുവതി വിവാഹമോചനം തേടിയ ശേഷം മക്കളോടൊപ്പം മൂവാറ്റുപുഴ എസ്.ഡി കോൺവെൻറിൽ കഴിഞ്ഞ ഒരുവർഷമായി താമസിച്ചുവരുകയായിരുന്നു. ഇവിടെ ജോലിചെയ്ത വകയിൽ ലഭിക്കാനുള്ള ശമ്പളവും ഉപേക്ഷിച്ചാണ് ഇവർ മക്കളെയുംകൂട്ടി പോയത്. യുവതിയെയും കുട്ടികളെയും െവള്ളിയാഴ്ച മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.