എല്ലാം സഹിച്ച് വീട്ടിലൊതുങ്ങേണ്ട തണലേകും വിമൻസ് പ്രൊട്ടക്​ഷൻ ഓഫിസ്

മൂവാറ്റുപുഴ: ഗാർഹിക പീഡനക്കേസുകൾ ക്രമാതീതമായി വർധിച്ചതോടെ സ്ത്രീകൾക്ക് ആശ്വാസമായി വിമൻസ്‌ പ്രൊട്ടക്ഷൻ ഓഫിസ ്. ഗാർ‌ഹിക അതിക്രമങ്ങൾക്ക് ഇരകളാകുന്ന സ്ത്രീകൾക്ക് നിയമസഹായവും സംരക്ഷണവും പുനരധിവാസവും നൽകുന്നതിനാണ് സാമൂഹികനീതി വകുപ്പി​െൻറ കീഴിൽ വിമൻ പ്രൊട്ടക്‌ഷൻ ഓഫിസ് പ്രവർത്തിക്കുന്നത്. മൂവാറ്റുപുഴ സിവിൽ സ്റ്റേഷനിൽ നാലുവർഷം മുമ്പ് പ്രവർത്തനമാരംഭിച്ച ഓഫിസിൽ ഇതുവരെ എത്തിയത് രണ്ടായിരത്തോളം പരാതികളാണ്. ഭൂരിഭാഗം പരാതിയും കൗൺസലിങ്ങിലൂടെ പരിഹരിക്കാനായി. കഴിഞ്ഞവർഷം 367 ഗാർഹിക പീഡനക്കേസുകളാണ് പരിഗണനക്കെത്തിയത്. ഗാർഹിക പീഡനത്തിനിരയാകുന്ന സ്ത്രീകൾക്ക് നേരിട്ടെത്തിയോ കത്ത് മുഖേനയോ പരാതി നൽകാം. കോടതികളെ സമീപിക്കാനും ഓഫിസ് മുഖേന സാധിക്കും. സൗജന്യ നിയമസഹായവും രണ്ട് ലീഗൽ ഓഫിസേഴ്സി​െൻറ സേവനവും ലഭ്യമാണ്. അഭിഭാഷകരുടെ സേവനം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് ലഭിക്കുക. ഇതിനുപുറമെ മൂന്ന് ഫാമിലി കൗൺസിലർമാരുടെ സേവനവും ലഭ്യമാണ്. മൂവാറ്റുപുഴ സ​െൻററിന് കീഴിൽ ആറ് സർവിസ് പ്രൊവൈഡിങ് സ​െൻററുകളുണ്ട്. വീട്ടിൽ നിൽക്കാൻ കഴിയാത്ത സ്ത്രീകൾക്കായി നിർഭയ അടക്കം ആറ് അഭയകേന്ദ്രങ്ങളും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഓഫിസിനുകീഴിൽ ഉണ്ട്. ജില്ലയിൽ ഒരോ വർഷവും ഗാർഹിക പീഡനത്തിനിരയാകുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടാകുെന്നന്ന് വിമൻ പ്രൊട്ടക്‌ഷൻ ഓഫിസർ എം.എസ്. ദീപ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.