വിവാഹ വാഗ്ദാനം നൽകി പീഡനം: യുവാവ് അറസ്​റ്റിൽ

അരൂർ: വിവാഹവാഗ്ദാനം നൽകി അരൂർ സ്വദേശി യുവതിയെ നിരവധി തവണ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം നെടുമങ്ങാട് പുല്ലുവിളക്കകത്ത് കെ.എസ്. സഞ്ജുവിനെയാണ് (35) അരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതി നൽകിയ പരാതിയെ തുടർന്ന് വനിത കമീഷൻ പ്രതിയെ പിടികൂടാൻ പൊലീസിന് നിർദേശം നൽകുകയായിരുന്നു. ഭർത്താവ് മരിച്ച യുവതിയെ പ്രണയം നടിച്ച് വലയിലാക്കിയ ഇയാൾ അരൂരിലും ബംഗളൂരുവിലും വെച്ച് നിരവധി തവണ പീഡനത്തിനിരയാക്കുകയായിരുന്നു. ഇതിനുമുമ്പ് പല യുവതികളെയും ഇയാൾ പീഡിപ്പിച്ചിട്ടുെണ്ടന്ന് ചോദ്യം ചെയ്യലിൽ പൊലീസിന് സൂചന ലഭിച്ചു. കൂടുതൽ അന്വേഷണം നടക്കുകയാെണന്ന് എസ്.ഐ മനോജ് പറഞ്ഞു. പീഡനശ്രമം: യുവാവ് അറസ്റ്റിൽ ആറാട്ടുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കാർത്തികപ്പള്ളി മഹാദേവികാട് പനച്ചിയിൽ വീട്ടിൽ ശരത് ദാസിനെയാണ് (21) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം പുലർച്ച 2.30ഓടെ 14കാരിയെ അപ്പൂപ്പ​െൻറ വീട്ടിൽെവച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. പെൺകുട്ടി ബഹളംവെച്ചതിനെത്തുടർന്ന് വീട്ടുകാർ ഉണർന്നപ്പോഴേക്കും പ്രതി ഓടിമറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തൃക്കുന്നപ്പുഴ എസ്.ഐയെ പനച്ചിയിൽ അമ്പലത്തിലെ ഉത്സവത്തിനിടെ ആക്രമിച്ച കേസിൽ ഇയാളെ നേരേത്ത റിമാൻഡ് ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.