പഴയ കത്തി മുതൽ എ.കെ 47 വരെ: ഇതൊരു പൊലീസ് ആയുധശേഖരണ സ്​റ്റാൾ

ആലപ്പുഴ: മലപ്പുറം കത്തി, മെഷീൻ ഗൺ, പിസ്റ്റൽ എന്നിവ സിനിമയിൽ മാത്രം കേട്ടുപരിചയമുള്ളവർക്ക് അതൊക്കെ നേരിൽ കാണാ നൊരവസരം. സർക്കാറി​െൻറ 1000 ദിനാഘോഷഭാഗമായി ഇ.എം.എസ് സ്റ്റേഡിയത്തിലെ പ്രദർശനമേളയിലാണ് പൊലീസ് ആയുധങ്ങളുടെ വലിയശേഖരം. പഴയകാലത്ത് ഉപയോഗിച്ച സാദാ പിസ്റ്റൽ മുതൽ എ.കെ 47 വരെ സേനയുടെ ആയുധബലം വിളിച്ചോതുന്ന ഉപകരണങ്ങൾ ജനങ്ങൾക്ക് നേരിൽ കാണാം. പഴയകാലത്തെ യൂനിഫോമുകളുടെ ചിത്രം മുതൽ ഇന്നത്തെ യൂനിഫോമിലേക്കുള്ള മാറ്റത്തി​െൻറ പരിണാമവും ജില്ല പൊലീസ് ഒരുക്കിയ സ്റ്റാളിലുണ്ട്. കോൺസ്റ്റബിൾ മുതൽ ഡി.ജി.പി വരെയുള്ളവരുടെ യൂനിഫോമിലെ പ്രത്യേക നക്ഷത്രങ്ങളും അടയാളങ്ങളും മനസ്സിലാക്കാം. പൊലീസ് സേന നടത്തുന്ന ചില ഓപറേഷനുകളുടെ വിഡിയോകളും പ്രത്യേകതയാണ്. ജില്ല പൊലീസ് ആസ്ഥാനത്തുനിന്നുള്ള സേനാംഗങ്ങളാണ് പ്രദർശനം നിയന്ത്രിക്കുന്നത്. നഗരപാത വികസന പദ്ധതി നിർമാണോദ്ഘാടനം 25ന് ആലപ്പുഴ: പട്ടണത്തിലെ പ്രധാന റോഡുകൾ ആധുനിക രീതിയിൽ പുനർനിർമിക്കുന്നു. 288 കോടി രൂപ നിർമാണച്ചെലവ് പ്രതീക്ഷിക്കുന്ന വികസനപദ്ധതിയുടെ നിർമാണോദ്ഘാടനം ഇ.എം.എസ് സ്റ്റേഡിയത്തിന് സമീപം 25ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിക്കും. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. കെ.സി. വേണുഗോപാൽ എം.പി മുഖ്യാതിഥിയായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.