കൊച്ചി: പേട്ട മുതൽ എസ്.എൻ ജങ്ഷൻ വരെ കൊച്ചി മെട്രോ ദീർഘിപ്പിക്കുന്നതിനും വഴി വീതി കൂട്ടുന്നതിനുമായി ഏറ്റെടുക്ക ുന്ന സ്വകാര്യവ്യക്തികളുടെതടക്കമുള്ള ഭൂമി കൈമാറി. 14 പ്ലോട്ടാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് കൈമാറിയത്. കെ.എം.ആർ.എൽ ഓഫിസിൽ നടന്ന ചടങ്ങിൽ എം.ഡി എ.പി.എം. മുഹമ്മദ് ഹനീഷ് ഭൂവുടമകളിൽനിന്ന് രേഖ ഏറ്റുവാങ്ങി. ഇതോടെ കൊച്ചി മെട്രോ ഒന്നാം ഘട്ടമായി പേട്ടവരെ നീട്ടുന്നതിനുള്ള സ്ഥലമേറ്റെടുപ്പ് പ്രക്രിയ അവസാന ഘട്ടത്തിലെത്തി. തൃപ്പൂണിത്തുറ സ്വദേശി ഡോ. അലക്‌സ് 30 സെൻറ് സ്ഥലവും ആടംപിള്ളിക്കാവ് ക്ഷേത്രം ട്രസ്റ്റ് 4.5 സെൻറ് സ്ഥലവും കെ.എം.ആർ.എല്ലിന് കൈമാറി. എസ്.എൻ ജങ്ഷൻ മെട്രോ സ്‌റ്റേഷൻ നിർമിക്കുന്നത് ഡോ. അലക്സിെൻറ സ്ഥലത്താണ്. 109 കോടി രൂപയാണ് സംസ്ഥാന സർക്കാർ സ്ഥലമേറ്റെടുപ്പിനായി വിനിയോഗിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.